Latest News

ഗുജറാത്തില്‍ എബിവിപി-എന്‍എസ്‌യുഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; എന്‍എസ്‌യുഐ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക് (വീഡിയോ)

ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലെ പാല്‍ഡി പ്രദേശത്തെ ആര്‍എസ്എസ് വിദ്യാര്‍ഥി വിഭാഗമായ എബിവിപിയുടെ ഓഫിസിന് പുറത്ത് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗമായ എന്‍എസ്‌യുഐ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് സംഭവം.

ഗുജറാത്തില്‍ എബിവിപി-എന്‍എസ്‌യുഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; എന്‍എസ്‌യുഐ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക് (വീഡിയോ)
X

അഹമ്മദാബാദ്: ജെഎന്‍യുവിലെ ഗുണ്ടാ ആക്രമണത്തിനെതിരേ നടന്ന പ്രതിഷേധത്തിനിടെ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തും (എബിവിപി) നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍എസ്‌യുഐ) പ്രവര്‍ത്തകരും ഏറ്റുമുട്ടി. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു.

ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലെ പാല്‍ഡി പ്രദേശത്തെ ആര്‍എസ്എസ് വിദ്യാര്‍ഥി വിഭാഗമായ എബിവിപിയുടെ ഓഫിസിന് പുറത്ത് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗമായ എന്‍എസ്‌യുഐ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് സംഭവം. പോലീസ് പിന്നീട് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. ആക്രമണത്തിന് കല്ലുകളും വടികളും ഉപയോഗിച്ചതായി ഇരുകൂട്ടരും ആരോപിച്ചു.

ഗുജറാത്ത് എന്‍എസ്‌യുഐ ജനറല്‍ സെക്രട്ടറി നിഖില്‍ സവാനിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റതായും ഇദ്ദേഹത്തെ വി എസ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടന അംഗം പറഞ്ഞു.

ചില പ്രാദേശിക വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം ചെയ്ത വീഡിയോ ക്ലിപ്പില്‍ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിന്റെ അടുത്ത അനുയായിയായ സവാനിയെ പോലിസുകാരുടെ സാന്നിധ്യത്തില്‍ ചിലര്‍ മര്‍ദ്ദിക്കുന്നത് വ്യക്തമാണ്.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായും ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഞായറാഴ്ച ഡല്‍ഹിയിലെ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് എന്‍എസ്‌യുഐ അംഗങ്ങള്‍ എബിവിപിയുടെ ഓഫിസിന് പുറത്ത് എത്തിയപ്പോഴാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.ജെഎന്‍യു ആക്രമണത്തില്‍ എബിവിപി അംഗങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് എന്‍എസ്‌യുഐ ആരോപണം.

തങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. അതിനിടെ, എബിവിപി ഗുണ്ടകള്‍ പെട്ടെന്ന് വടിയും കല്ലും പൈപ്പുകളും ഉപയോഗിച്ച് തങ്ങളെ ആക്രമിക്കുകയായിരുന്നു. പോലിസ് സാന്നിധ്യത്തിലായിരുന്നു ഇത്. സവാനി ഉള്‍പ്പെടെ തങ്ങളുടെ അഞ്ച് പ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായും മറ്റൊരു എന്‍എസ്‌യുഐ ജനറല്‍ സെക്രട്ടറി ഭവിക് സോളങ്കി പറഞ്ഞു.

Next Story

RELATED STORIES

Share it