Latest News

കൊവിഡ് ഭീഷണി അവസാനിക്കും വരെ പടക്കങ്ങള്‍ക്ക് ഹരിതട്രിബ്യൂണലിന്റെ നിരോധനം

കൊവിഡ് ഭീഷണി അവസാനിക്കും വരെ പടക്കങ്ങള്‍ക്ക് ഹരിതട്രിബ്യൂണലിന്റെ നിരോധനം
X

ന്യൂഡല്‍ഹി: കൊവിഡ് ഭീഷണി അവസാനിക്കും വരെ രാജ്യവ്യാപകമായി ഹരിത ട്രിബ്യൂണല്‍ പടക്കങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ഡല്‍ഹിയിലും രാജ്യത്തെ എല്ലാ നഗരങ്ങള്‍ക്കും നിരോധനം ബാധകമാണ്. എന്നാല്‍ ചില പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.

രാജ്യത്തെ പല നഗരങ്ങളും വായുമലിനീകരണത്തിന്റെ കാര്യത്തില്‍ അപകടകരമായ അവസ്ഥയിലൂടെ കടന്നുപോകുന്നതുകൊണ്ടാണ് ട്രിബ്യൂണല്‍ നിരോധനം ഏര്‍പ്പെടുത്തിയത്. പടക്കങ്ങള്‍ സമാനമായ വസ്തുക്കള്‍ എന്നിവയുടെ ഉപയോഗവും വില്‍പ്പനയും തടഞ്ഞിട്ടുണ്ട്. ഹരിത ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം ശരാശരി വായുമലിനീകരണം മാത്രം നിലനില്‍ക്കുന്ന നഗരങ്ങളില്‍ ഗ്രീന്‍ ക്രാക്കേഴ്‌സ് ഉപയോഗിക്കാന്‍ അനുമതിയുണ്ട്. അതും രണ്ട് മണിക്കൂറില്‍ കൂടുതല്‍ പാടില്ല. മാത്രമല്ല, പ്രത്യേക ആഘോഷങ്ങളുടെ ഭാഗവുമായിരിക്കണം.

പടക്കങ്ങള്‍ ഉപയോഗിക്കുന്നത് പൗരന്മാരുടെ ആരോഗ്യത്തെ ബാധിക്കുന്നതുകൊണ്ടും കൊവിഡ് കാലത്ത് അത് രോഗബാധിതരുടെ അവസ്ഥ ഗുരുതരമാവുന്നതുകൊണ്ടുമാണ് നിരോധനം കൊണ്ടുവന്നതെന്ന് ട്രിബ്യൂണലിന്റെ വിധിയില്‍ പറയുന്നു. ദേശീയ ഗ്രീന്‍ ട്രിബ്യൂണല്‍ നിയമം, 2010 വകുപ്പ് 15, 20 അനുസരിച്ചാണ് നിരോധനം.

വിവിധ ആഘോഷങ്ങള്‍ക്ക് നിയന്ത്രിതമായ രീതിയില്‍ പടക്കങ്ങള്‍ ഉപയോഗിക്കാം. എന്നാല്‍ മലിനീകകരണം കുറവുള്ള പ്രദേശങ്ങളില്‍ ഉല്‍സവമൊഴികേയുള്ള അവസരങ്ങളില്‍ ഗ്രീന്‍ ക്രാക്കര്‍ ഉപയോഗിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ പ്രത്യേക അനുമതി തേടണം.

അതേസമയം ക്രിസ്ത്മസ് ദിനത്തിലും പുതുവല്‍സര ദിനത്തിലും 11.55 മുതല്‍ 12.30 വരെ പടക്കങ്ങള്‍ ഉപയോഗിക്കാം. അതും വായുമലിനീകരണം ശരാശരി നിലവാരം പുലര്‍ത്തുന്ന പ്രദേശങ്ങളില്‍.

ഹരിത ട്രിബ്യൂണല്‍ സ്വമേധയാ ആണ് വിളയം പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

Next Story

RELATED STORIES

Share it