കനാലില്‍ വഴുതിവീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു
രാത്രി എട്ടു മണിയോടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
BY NAKN23 Nov 2020 3:44 PM GMT

X
NAKN23 Nov 2020 3:44 PM GMT
മലമ്പുഴ: കനാലില്‍ കാല് വഴുതിവീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു. അകത്തേത്തറ ചെക്കിനി പാടം ലളിതകുമാരി (51) യും മകള്‍ മഞ്ജു വിന്റെ മകള്‍ എഴുമാസം പ്രായമായ ദക്ഷയുമാണ് മരിച്ചത്.ഇന്നലെ ഉച്ചക്ക് രണ്ടു മണിക്കാണ് സംഭവം വീടിനു മുമ്പിലെ കനാലിലാണ് വീണത്. അമ്പതു മീറ്റര്‍ അകലെയുള്ള പാലത്തില്‍ തടഞ്ഞു നില്ക്കുന്ന ലളിതകുമാരിയുടെ മൃതദേഹം നാട്ടുകാരാണ് കണ്ടത്.നാട്ടുകാര്‍ പോലീസിനേയും ഫയര്‍ഫോഴ്സിനേയും അറിയിച്ചു.രാത്രി എട്ടു മണിയോടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.മധുസുദനനാണ് മരിച്ച ലളിതകുമാരിയുടെ ഭര്‍ത്താവ്. ചെന്നൈയില്‍ ഫോട്ടോഗ്രാഫറായ സതീഷ് ദേവാണ് മരിച്ച ദക്ഷയുടെ അഛന്
Next Story
RELATED STORIES
പാലക്കാട് സിപിഎം നേതാവിനെ ആര്‍എസ്എസുകാർ വെട്ടിക്കൊന്നു
14 Aug 2022 6:00 PM GMT'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട അവസരം';...
14 Aug 2022 4:54 PM GMTവെല്ലുവിളികളെ നമ്മള് അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: ...
14 Aug 2022 4:50 PM GMTഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര് വെന്തു മരിച്ചു
14 Aug 2022 3:13 PM GMTപ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്‍
14 Aug 2022 2:14 PM GMTകണ്ണൂരില്‍ ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
14 Aug 2022 2:02 PM GMT