Latest News

പൗരത്വ ഭേദഗതി നിയമം: ബാഫഖി തങ്ങളുടെ കൊച്ചുമകന്‍ ബിജെപി വിട്ടു

മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായിരുന്ന സയ്യിദ് അബ്ദുര്‍റഹിമാന്‍ ബാഫഖി തങ്ങളുടെ മകന്റെ മകനാണ് താഹ ബാഫഖി തങ്ങള്‍. ബാഫഖി തങ്ങള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ ഇദ്ദേഹം കഴിഞ്ഞ ആഗസ്തിലാണ് മുസ്‌ലിം ലീഗ് അംഗത്വം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്.

പൗരത്വ ഭേദഗതി നിയമം: ബാഫഖി തങ്ങളുടെ കൊച്ചുമകന്‍ ബിജെപി വിട്ടു
X

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ നിന്ന് ന്യൂനപക്ഷ മോര്‍ച്ചാ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സയ്യിദ് താഹ ബാഫഖി തങ്ങള്‍ രാജിവച്ചു. മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായിരുന്ന സയ്യിദ് അബ്ദുര്‍റഹിമാന്‍ ബാഫഖി തങ്ങളുടെ മകന്റെ മകനാണ് താഹ ബാഫഖി തങ്ങള്‍. ബാഫഖി തങ്ങള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ ഇദ്ദേഹം കഴിഞ്ഞ ആഗസ്തിലാണ് മുസ്‌ലിം ലീഗ് അംഗത്വം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്.

വിവാദമായ പൗരത്വ നിയമഭേദഗതിക്കെതിരേ സംസ്ഥാന ബിജെപിയിലുള്ള ഭിന്നതതയാണ് താഹയുടെ രാജിയിലൂടെ പുറത്തുവരുന്നത്. താനൊരു പൂര്‍ണ ഇസ്ലാം മത വിശ്വാസിയാണ്. എന്ന് കരുതി മറ്റ് മതക്കാരുമായി അഭിപ്രായ വ്യത്യാസങ്ങളുമില്ല. തനിക്ക് മറ്റ് മതക്കാരുമായി നല്ല ബന്ധം തന്നെയാണുള്ളത്. മുസ്ലിം സമുദായം പക്ഷേ ഇന്ന് പരിഭ്രാന്തിയിലാണ്. എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ ഒരു സര്‍വകക്ഷിയോഗം പോലും വിളിക്കുന്നില്ല. ഈ പരിഭ്രാന്തിക്ക് മറുപടി നല്‍കുന്നുമില്ല. അതുകൊണ്ട് തന്റെ സമുദായത്തെ ദുഃഖത്തിലാക്കി ഈ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ താത്പര്യമില്ല. ഒന്നു രണ്ടാഴ്ച ഞാന്‍ എന്തെങ്കിലും തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുമോ, സര്‍വകക്ഷിയോഗം വിളിക്കുമോ എന്നെല്ലാം കാത്തിരുന്നു. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. നമ്മുടെ രാജ്യത്ത് പല അക്രമങ്ങളും ഇതിന്റെ പേരില്‍ നടക്കുകയാണ്. രാജ്യസഭയിലും ലോക്‌സഭയിലും ബില്ല് പാസ്സായി എന്ന് കരുതി, ജനങ്ങളുടെ വികാരം കണക്കെടുക്കാതിരിക്കുന്നത് എന്ത് നീതിയാണ്? അതും ഒരു പ്രത്യേക മതവിഭാഗത്തിന്റെ വികാരം തീരെ കണക്കിലെടുക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ പാര്‍ട്ടിയില്‍ നിന്ന് രാജി വയ്ക്കാനാണ് തന്റെ തീരുമാനം- താഹ ബാഫഖി തങ്ങള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it