ഇന്ത്യന്‍ കരസേനയിലെ വനിതാ ഓഫിസര്‍മാര്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി അനുവദിച്ചു കൊണ്ട് ഉത്തരവായി
നിലവിലുള്ള ജഡ്ജ് ആന്‍ഡ് അഡ്വക്കേറ്റ് ജനറല്‍(ജെഎജി), ആര്‍മി എഡ്യൂക്കേഷണല്‍ കോര്‍പ്‌സ് (എഇസി) എന്നീ വിഭാഗങ്ങള്‍ക്ക് പുറമേയാണ് ഇത്.

ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനയിലെ വനിതാ ഓഫിസര്‍മാര്‍ക്ക് സ്ഥിരം കമ്മീഷന്‍ (പിസി) പദവി നല്‍കുന്നതിനുള്ള ഔദ്യോഗിക ഉത്തരവ് കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കി. സേനയിലെ ഉയര്‍ന്ന ഉത്തരവാദിത്തങ്ങള്‍ വഹിക്കാന്‍ വനിതകളെ ശാക്തീകരിക്കുന്നതിന് വഴി തുറക്കുന്നതാണ് നടപടി.
കര സേനയുടെ ഭാഗമായ 10 വിഭാഗങ്ങളിലെയും ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലെ (എസ്എസ്‌സി) വനിതാ ഓഫിസര്‍മാര്‍ക് പെര്‍മനന്റ് കമ്മീഷന്‍(പിസി) പദവി നല്‍കുന്നത് ലക്ഷ്യമിട്ടുള്ളതാണ് ഉത്തരവ്. ആര്‍മി എയര്‍ ഡിഫന്‍സ്, സിഗ്‌നല്‍സ്, എന്‍ജിനീയേഴ്‌സ്, ആര്‍മി ഏവിയേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയര്‍സ് (ഇഎംഇ), ആര്‍മി സര്‍വീസ് കോര്‍പ്‌സ് (എഎസ്ഇ), ആര്‍മി ഓര്‍ഡനന്‍സ് കോര്‍പ്‌സ് (എഒസി), ഇന്റലിജന്‍സ് കോര്‍പ്‌സ് എന്നീ വിഭാഗങ്ങളെയാണ് ഇതിനായി പുതിയതായി പരിഗണിക്കുക.
നിലവിലുള്ള ജഡ്ജ് ആന്‍ഡ് അഡ്വക്കേറ്റ് ജനറല്‍(ജെഎജി), ആര്‍മി എഡ്യൂക്കേഷണല്‍ കോര്‍പ്‌സ് (എഇസി) എന്നീ വിഭാഗങ്ങള്‍ക്ക് പുറമേയാണ് ഇത്. ബന്ധപ്പെട്ട വനിത ഓഫിസര്‍മാര്‍ക്കായി പെര്‍മനന്റ് കമ്മീഷന്‍ സെലക്ഷന്‍ ബോര്‍ഡ് സംഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ കരസേനാ കാര്യാലയത്തില്‍ മുന്‍കൂട്ടി തുടങ്ങിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും, രേഖകളുടെ സമര്‍പ്പണവും ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലെ വനിതാ ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സെലക്ഷന്‍ ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും
RELATED STORIES
വര്ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്
6 Jun 2023 6:02 AM GMTവില്ലന് മഴയെയും ഗുജറാത്തിനെയും തകര്ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്...
30 May 2023 1:23 AM GMTമുംബൈ ആധിപത്യം; ഐപിഎല്ലില് നിന്ന് ലഖ്നൗ പുറത്ത്
24 May 2023 6:18 PM GMTഐപിഎല് ഫൈനലില് പ്രവേശിച്ച് സിഎസ്കെ; ഗുജറാത്ത് പതറി
23 May 2023 6:28 PM GMTഐപിഎല്; ഒന്നില് ഗുജറാത്ത് തന്നെ; എല്എസ്ജിയെ വീഴ്ത്തി
7 May 2023 3:13 PM GMTരാജസ്ഥാന് റോയല്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്ക്ക് തിരിച്ചടി; ജിടിക്ക്...
5 May 2023 5:49 PM GMT