Latest News

ചെന്നൈയില്‍ ലോക് ഡൗണില്‍ ഇളവ്

ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ആസ്ഥാനങ്ങള്‍ക്ക് മിനിമം സ്റ്റാഫുകളുമായി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.

ചെന്നൈയില്‍ ലോക് ഡൗണില്‍ ഇളവ്
X

ചെന്നൈ: വെള്ളിയാഴ്ച മുതല്‍ ചെന്നൈയില്‍ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരാനിരിക്കെ ചില സര്‍വീസുകള്‍ക്ക് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. പ്രീ-പെയ്ഡ് ഓട്ടോകള്‍, ടാക്‌സികള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവക്ക് റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും വിമാനത്താവളങ്ങളില്‍ നിന്നും യാത്രക്കാരെ കയറ്റാന്‍ അനുമതിയുണ്ടാകും. റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പോലീസ് ഉദ്യോഗസ്ഥര്‍ ഈ വാഹനങ്ങള്‍ നിയന്ത്രിക്കുകയും ടി-ഇ-ഗവേണന്‍സ് ഏജന്‍സി ഇ-പാസ് നല്‍കുകയും ചെയ്യും. ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ആസ്ഥാനങ്ങള്‍ക്ക് മിനിമം സ്റ്റാഫുകളുമായി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. പെട്രോളിയം ഉല്‍പന്നങ്ങള്‍, എല്‍പിജി തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണക്കാരുമായും ചില്ലറ വ്യാപാരികളുമായും ബന്ധപ്പെട്ട പണമിടപാടുകള്‍ക്കായി ജൂണ്‍ 20 മുതല്‍ ജൂണ്‍ 26 വരെ രാവിലെ 10 മുതല്‍ ഉച്ചക്ക് 2 വരെ മിനിമം ജീവനക്കാരുമായി ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കാം. എന്നാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടുള്ള സേവനങ്ങളൊന്നും അനുവദനീയമല്ല.


അവശ്യവസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മറ്റ് മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയ്ക്കായി ചരക്ക് കൈകാര്യം ചെയ്യാന്‍ തുറമുഖങ്ങളെ അനുവദിക്കും. ടെലികോം സ്ഥാപനങ്ങള്‍ മിനിമം സ്റ്റാഫും ഇ-പാസും ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. പാല്‍, കുടിവെള്ള വാഹനങ്ങള്‍ അനുവദനീയമാണ്. പെട്രോള്‍ ബങ്കുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും എല്‍പിജി സിലിണ്ടര്‍ വിതരണക്കാര്‍ക്കും ഐഡി കാര്‍ഡുകള്‍ കാണിച്ച് ജോലി ചെയ്യാം.




Next Story

RELATED STORIES

Share it