Latest News

ജെല്ലിക്കെട്ടില്‍ വിജയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി; തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

മൃഗസംരക്ഷണ വകുപ്പിലാകും ജോലി

ജെല്ലിക്കെട്ടില്‍ വിജയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി; തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍
X

ചെന്നൈ: ജെല്ലിക്കെട്ടില്‍ വിജയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മൃഗസംരക്ഷണ വകുപ്പിലാകും ജോലി നല്‍കുക. അളങ്കാനല്ലൂരില്‍ ജല്ലിക്കെട്ട് കാളകള്‍ക്കായി പ്രത്യേക ചികില്‍സാ കേന്ദ്രം ആരംഭിക്കും. ഇതിനായി രണ്ടുകോടി രൂപ അനുവദിച്ചു. അളങ്കാനല്ലൂരില്‍ ജെല്ലിക്കെട്ട് ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ പ്രഖ്യാപനം.

തമിഴ്‌നാടിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്ന യുവാക്കളുടെ ധീരതയെ ആദരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് സ്റ്റാലിന്‍ പറഞ്ഞു. നാടന്‍ കാളകള്‍ക്ക് ഗുണനിലവാരമുള്ള ചികില്‍സയും ശാസ്ത്രീയ പരിചരണവും ഉറപ്പാക്കുന്നതിനായി അലങ്കനല്ലൂരില്‍ രണ്ടു കോടി രൂപ ചെലവില്‍ ഒരു അത്യാധുനിക മെഡിക്കല്‍, പരിശീലന സൗകര്യം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പൊങ്കല്‍, പുതുവല്‍സരാശംസകള്‍ നേര്‍ന്നുകൊണ്ട്, ജനക്കൂട്ടത്തിനു മുന്നില്‍ അര്‍ത്ഥവത്തായ പ്രഖ്യാപനങ്ങള്‍ നടത്തുന്നതില്‍ സന്തോഷമുണ്ടെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. ദ്രാവിഡ മോഡല്‍ ഗവണ്‍മെന്റിന്റെ കീഴില്‍ സൃഷ്ടിക്കപ്പെട്ട കലൈഞ്ജര്‍ സെന്റിനറി ലൈബ്രറിയും കലൈഞ്ജര്‍ സെന്റിനറി ജെല്ലിക്കെട്ട് അരീനയും അറിവിനോടും പാരമ്പര്യത്തോടുമുള്ള പ്രതിബദ്ധതയുടെ പ്രതീകങ്ങളായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it