Latest News

കെ എം മാണി ഫൗണ്ടേഷന് 25 സെന്റ് ഭൂമി അനുവദിച്ച് സര്‍ക്കാര്‍

കോടിയേരി പഠന ഗവേഷണ കേന്ദ്രത്തിന് 1.139 ഏക്കര്‍ ഭൂമി അനുവദിച്ചു

കെ എം മാണി ഫൗണ്ടേഷന് 25 സെന്റ് ഭൂമി അനുവദിച്ച് സര്‍ക്കാര്‍
X

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന രാഷ്ട്രീയ നേതാവും മുന്‍ മന്ത്രിയുമായ കെ എം മാണിയുടെ ഫൗണ്ടേഷന് തലസ്ഥാനത്ത് സ്ഥലം അനുവദിച്ചു. തിരുവനന്തപുരം വെള്ളയമ്പലത്ത് വാട്ടര്‍ അതോറിറ്റിയുടെ കൈവശമുള്ള 25 സെന്റ് ഭൂമിയാണ് സ്മാരക നിര്‍മ്മാണത്തിനായി 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, ഉപപാട്ടത്തിനോ തറവാടകയ്ക്കോ നല്‍കാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ഫൗണ്ടേഷന് സര്‍ക്കാര്‍ ഭൂമി കൈമാറിയിട്ടുള്ളത്. മുന്നണി മാറ്റ ചര്‍ച്ചകള്‍ക്കിടേയാണ് ഭൂമി ദാനം. 2020-21 ബജറ്റില്‍ തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോഴാണ് കെ എം മാണിക്ക് സ്മാരകം നിര്‍മ്മിക്കുന്നതിനായി അഞ്ചു കോടി രൂപ വകയിരുത്തിയത്.

കോടിയേരി പഠന കേന്ദ്രത്തിനും ഭൂമി അനുവദിച്ചു. കോടിയേരി പഠന ഗവേഷണ കേന്ദ്രത്തിന് 1.139 ഏക്കര്‍ ഭൂമി അനുവദിച്ചു. തലശേരി വാടിക്കകത്താണ് ഭൂമി അനുവദിച്ചത്.

കേരള രാഷ്ട്രീയത്തില്‍ പ്രമുഖനായിരുന്നു കെ എം മാണി. പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി 13 തവണ വിജയിച്ച അദ്ദേഹം 25 വര്‍ഷത്തോളം മന്ത്രിയായി സേവനമനുഷ്ഠിച്ചു. 13 ബജറ്റുകള്‍ അവതരിപ്പിച്ച കെ എം മാണി കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്ന റെക്കോര്‍ഡിനും ഉടമയാണ്. കാല്‍ നൂറ്റോണ്ടോളം നിയമ മന്ത്രിയായിരുന്ന അദ്ദേഹം ആഭ്യന്തരം, റവന്യൂ, നിയമം, ജലസേചനം, വൈദ്യുതി, തുറമുഖം, മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന്‍ തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it