Latest News

ഗോപാല്‍പൂര്‍ എംഎല്‍എയെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റ് ചെയ്തു

ഗോപാല്‍പൂര്‍ എംഎല്‍എയെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റ് ചെയ്തു
X

ഭുവനേശ്വര്‍: ഒഡീഷയില്‍ ഗോപാല്‍പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ജയിച്ച് എംഎല്‍എയായ ബിജു ജനതാദള്‍ നേതാവ് പ്രദീപ് പാണിഗ്രാഹിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് എംഎല്‍എക്കെതിരേ നടപടിയെടുത്തത്.

ഐഎഫ്എസ് ഓഫിസര്‍ അഭയ് പതക്ക്, എംഎല്‍എയുടെ മകന്‍ ആകാഷ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഒരു കേസിലാണ് എംഎല്‍എയെയും പോലിസ് പിടികൂടിയത്.

കഴിഞ്ഞ നവംബര്‍ 29ന് ബിജു ജനതാദള്‍ പ്രസിഡന്റ് നവീന്‍ പട്‌നായിക്ക്, എംഎല്‍എ പാണിഗ്രാഹിയെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

Next Story

RELATED STORIES

Share it