Latest News

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ യുഎസ്സിലെ ഇന്ത്യന്‍ എംബസി സന്ദര്‍ശിച്ചു

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ യുഎസ്സിലെ ഇന്ത്യന്‍ എംബസി സന്ദര്‍ശിച്ചു
X

വാഷിങ്ടണ്‍: ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയും യുഎസ്സിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത് സിംഗ് സന്ധുവും വാഷിങ്ടണ്‍ ഡിസിയിലെ എംബസിയില്‍വച്ച് കൂടിക്കാഴ്ച നടത്തി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ അമേരിക്കന്‍ ടെക് സിഇഒ വാഷിംഗ്ടണിലെ എംബസി സന്ദര്‍ശിക്കുന്നത്.

സംസാരിക്കാന്‍ അവസരമൊരുക്കിയതില്‍ ഇന്ത്യന്‍ അംബാസിഡര്‍ക്ക് നന്ദി പറയുന്നതായി പിച്ചെ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ആഴ്ചയായിരുന്നു പിച്ചെയുടെ എംബസിയി സന്ദര്‍ശനം.

പിച്ചെയുടെ സന്ദര്‍ശനത്തില്‍ അംബാസിറും നന്ദി പറഞ്ഞു.

ഗൂഗിളിന്റെ സഹായത്തോടെ ഇന്ത്യ-യുഎസ് വ്യാപാരബന്ധം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് ഇരുവരും തുടക്കംകുറിച്ചത്.

'ഇന്ത്യയോടുള്ള ഗൂഗിളിന്റെ പ്രതിബദ്ധതയെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള അവസരം ലഭിച്ചു. ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവിക്ക് ഞങ്ങളുടെ പിന്തുണ തുടരും' ഈ വര്‍ഷം ജനുവരിയില്‍ പത്മഭൂഷണ്‍ ലഭിച്ച 17 പേരില്‍ ഒരാളായ പിച്ചൈ പറഞ്ഞു.

മിസ്റ്റര്‍ പിച്ചൈയുടെ കീഴിലുള്ള ഗൂഗിള്‍ ഇന്ത്യയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുകയും യുവതലമുറയ്ക്ക് പരിശീലനം ഉള്‍പ്പടെ നടപ്പാക്കുകയും ചെയ്യുന്നുണ്ട്.

ഇന്ത്യ ഡിജിറ്റൈസേഷനായി ഗൂഗിളിന് കീഴില്‍ ഏകദേശം 10 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. റിലയന്‍സിന്റെ ജിയോയുമായും ഭാരതി എയര്‍ടെലുമായും ചേര്‍ന്നാണ് പരിപാടി നടപ്പാക്കുന്നത്. കൂടാതെ, തൊഴില്‍ ശക്തി വികസനത്തിലും നൈപുണ്യ വികസനത്തിലും ഇന്ത്യയുമായി സഹകരിക്കുന്നു പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിലും ദേശീയ ഡിജിറ്റല്‍ സാക്ഷരതാ മിഷനിലും ഗൂഗില്‍ സര്‍ക്കാരുമായി സഹകരിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it