Latest News

കളമശേരിയില്‍ ഗുഡ്‌സ് ട്രെയിനിന്റെ പാളം തെറ്റി

കളമശേരിയില്‍ ഗുഡ്‌സ് ട്രെയിനിന്റെ പാളം തെറ്റി
X

കൊച്ചി: എറണാകുളം കളമശേരിയില്‍ ഗുഡ്‌സ് ട്രെയിനിന്റെ പാളം തെറ്റി. ഉച്ചയ്ക്ക് 2.50നാണ് സംഭവം. കളമശേരിയില്‍ നിന്ന് സര്‍വീസ് തുടങ്ങുമ്പോഴായിരുന്നു അപകടം. ഷണ്‍ഡിങ് ചെയ്യുന്നതിനിടയില്‍ റെയില്‍ പാളം അവസാനിക്കുന്നതിനിടത്തുള്ള ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോയി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് പാളം തെറ്റിയത്. ഷൊര്‍ണൂരിലേക്കുള്ള ഒരു പാത വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ആര്‍ക്കും പരിക്കുകളില്ലെന്നാണ് റിപോര്‍ട്ട്. ട്രാക്കില്‍ വൈദ്യുതി തടസവും നേരിട്ടിട്ടുണ്ട്. ട്രെയിനുകളുടെ ഗതാഗതം ക്രമീകരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it