Latest News

കരിപ്പൂരില്‍ 81.2 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂരില്‍ 81.2 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
X

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് രണ്ട് വ്യത്യസ് സംഭവങ്ങളിലായി 81.2 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ആകെ 1.6 കിലോഗ്രാം സ്വര്‍ണമാണ് എയര്‍ ഇന്റലിജന്‍സ് പിടികൂടിയത്.

ആദ്യ സംഭവത്തില്‍ 77 ലക്ഷം വില വരുന്ന 1.6 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ബ്ലൂടൂത്ത് സ്പീക്കറിന്റെ സ്പീക്കറിനുളളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. രണ്ടാമത്തെ സംഭവത്തില്‍ 4.2 ലക്ഷം വിലവരുന്ന 87 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ആദ്യത്തെ യാത്രക്കാരന്‍ സൗദിയിലെ ജിദ്ദയില്‍ നിന്നും രണ്ടാമന്‍ ദുബയില്‍ നിന്നുമാണ് വന്നിരുന്നത്.

രണ്ടാമത്തേതില്‍ സ്വര്‍ണം ചില രാസവസ്തുക്കളുമായി ചേര്‍ത്ത് പെര്‍ഫ്യൂം കുപ്പികളില്‍ ദ്രാവകരൂപത്തിലാണ് സൂക്ഷിച്ചിരുന്നത്.

Next Story

RELATED STORIES

Share it