Latest News

സ്വര്‍ണക്കടത്ത്: എന്‍ഐഎ അഭിഭാഷകനെ മാറ്റി; അസി. സോളിസിറ്റര്‍ ജനറലിന് പകരം ചാര്‍ജ്

സ്വര്‍ണക്കടത്ത്: എന്‍ഐഎ അഭിഭാഷകനെ മാറ്റി; അസി. സോളിസിറ്റര്‍ ജനറലിന് പകരം ചാര്‍ജ്
X

കൊച്ചി: എന്‍ഐഎയ്ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകനെ ചുമതലയില്‍ നിന്ന് നീക്കി. പകരം ചുമത അസി. സോളിസിറ്റര്‍ ജനറലിലെ ഏല്‍പ്പിച്ചു. എന്‍ഐഎ അഭിഭാഷകന്‍ എം അജയിനെയാണ് ചുമതലില്‍ നിന്ന് മാറ്റി അസി. സോളിസിറ്റര്‍ ജനറല്‍ പി വിജയകുമാറിനെ പകരം ചുമതല ഏല്‍പ്പിച്ചത്.

നിരവധി കേസുകളില്‍ സ്വര്‍ണക്കടത്തുകാര്‍ക്കു വേണ്ടി ഹാജരായ അഡ്വ. അജയ്‌ക്കെതിരേ കസ്റ്റംസ് രംഗത്തുവന്നിരുന്നു. ഇതും കൂടി പരിഗണിച്ചാണ് അജയ്‌നെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയതെന്നാണ് കരുതുന്നത്.

ഇതാദ്യമായല്ല, എന്‍ഐഎ അഭിഭാഷകനായ അജയ്‌ക്കെതിരേ കസ്റ്റംസ് രംഗത്തുവരുന്നത്. നേരത്തെ 2016 ല്‍ മുവാറ്റുപുഴയിലെ സ്വര്‍ണക്കടത്ത് കേസിലും ഇതേ പോലെ പരാതിയുമായി കസ്റ്റംസ്് ഇദ്ദേഹത്തിനെതിരേ രംഗത്തുവന്നിരുന്നു.

നയതന്ത്ര ബാഗേജ് വഴി പ്രതികളായ സ്വപ്‌ന സുരേഷും കൂട്ടാളികളും പല തവണയായി സ്വര്‍ണം കടത്തിയെന്നാണ് കേസ്. കേരളരാഷ്ട്രീയത്തില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയ സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കിയിരുന്നു.

Next Story

RELATED STORIES

Share it