സ്വര്‍ണ വില 44,000 തൊട്ടു; വിവാഹ വിപണിയില്‍ ആശങ്ക
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്നലെ 50 രൂപ കുറഞ്ഞിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപ വര്‍ദ്ധിച്ചു. ഇതോടെ സ്വര്‍ണവില വീണ്ടും 44000 ത്തില്‍ എത്തി. ഇന്നലെ സ്വര്‍ണവില 200 രൂപ കുറഞ്ഞിരുന്നു. സ്വര്‍ണ വില വര്‍ദ്ധിക്കുന്നത് വിവാഹ വിപണയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്നിന് 41, 280 രൂപയായിരുന്നു വില.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്നലെ 50 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് 20 രൂപ ഉയര്‍ന്നു. 5500 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 15 രൂപ കൂടി. വിപണി വില 4570 രൂപയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഇന്നലെ വെള്ളിയുടെ വില ഒരു രൂപ ഉയര്‍ന്നിരുന്നു. സാധാരണ വെള്ളിയുടെ വില 74 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണിയില്‍ ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്
RELATED STORIES
കറുപ്പ് കൃഷി നിരോധനത്തില് താലിബാന് സര്ക്കാരിന്റെ വിജയഗാഥ
9 Jun 2023 10:35 AM GMTരാജ്യം നടുങ്ങിയ ട്രെയിന് ദുരന്തങ്ങള്
3 Jun 2023 10:33 AM GMTമൃഗശാല വിപുലീകരണത്തിനായി 3000 മുസ് ലിം കുടുംബങ്ങളെ ഒഴിപ്പിക്കുന്നു
2 Jun 2023 4:42 PM GMTയുപി ഭവനില് ലൈംഗികപീഡനം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 1:08 PM GMTധാര്മികതയ്ക്ക് പ്രസക്തിയില്ലേ...?
29 May 2023 5:16 PM GMTകര്ണാടക ബിജെപി പ്രസിഡന്റിനെ വലിച്ചിഴച്ച് ഡികെ പോലിസ്...?
29 May 2023 11:20 AM GMT