Latest News

മോദിക്കെതിരേ വീണ്ടും ഗോബാക്ക് ഹാഷ് ടാഗ്

മോദിക്കെതിരേ വീണ്ടും ഗോബാക്ക് ഹാഷ് ടാഗ്
X

ചെന്നൈ: രാജ്യം യുദ്ധസമാനമായ രീതിയില്‍ തുടരുമ്പോഴും തിരഞ്ഞെടുപ്പ് റാലികള്‍ക്ക് തമിഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ഗോബാക്ക് ഹാഷ്ടാഗ് വീണ്ടും. തമിഴ്‌നാട് സ്വദേശിയായ വിങ് കമാന്റര്‍ അഭിനന്ദന്‍ പാക് പിടിയിലായപ്പോഴും ബിജെപി തിരഞ്ഞെടുപ്പ് റാലിക്കുവേണ്ടി തമിഴ്‌നാട്ടിലെത്തിയതാണ് മോദിക്കെതിരേ ഇത്തവണ ജനവികാരം ഉയരാനിടയാക്കിയത്. വ്യാപക പ്രതിഷേധങ്ങള്‍ തമിഴ്‌നാട്ടില്‍ അരങ്ങേറി. പ്രധാനമന്ത്രിക്കെതിരേ കരിങ്കൊടി വീശിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. മുമ്പ് ജനുവരിയിലും തമിഴ്‌നാട് സന്ദര്‍ശനത്തിനെത്തിയ മോദിക്കുനേരെ സമാന പ്രതിഷേധം ഉയര്‍ന്നിരുന്നു.


Next Story

RELATED STORIES

Share it