Latest News

റെയില്‍വേ സ്‌റ്റേഷനില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

റെയില്‍വേ സ്‌റ്റേഷനില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍
X

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം കീഴാരൂര്‍ സ്വദേശി സജീവാണ് റെയില്‍വേ പോലിസിന്റെ പിടിയിലായത്. പൂനെ കന്യാകുമാരി എക്‌സ്പ്രസില്‍ തൃശൂരിലേക്ക് പോകാനായാണ് യുവതി റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. യുവതി ട്രെയിനിലേക്ക് കയറാന്‍ നില്‍ക്കുമ്പോഴായിരുന്നു അതിക്രമം. യുവതി ബഹളം വെക്കുകയും പ്രതിയുടെ മുഖത്തടിക്കുകയും ചെയ്തു. തുടര്‍ന്ന് ഓടിപ്പോയ ഇയാളെ മറ്റു യാത്രക്കാര്‍ ഓടിച്ചിട്ട് പിടിക്കുകയും പോലിസിനെ വിവരമറിയിക്കുകയുമായിരുന്നു.

പ്രതിയുടെ അതിക്രമത്തിന്റെ വീഡിയോ ഉള്‍പ്പെടെ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

Next Story

RELATED STORIES

Share it