Latest News

ഗുലാം മുഹമ്മദ് തന്റെ ജീവിതം പറയുന്ന 'ഗുലാം മുഹമ്മദ് ജീവിതം ഒരു സ്വപ്‌നം' പുസ്തക പ്രകാശനം

ഗുലാം മുഹമ്മദ് തന്റെ ജീവിതം പറയുന്ന ഗുലാം മുഹമ്മദ് ജീവിതം ഒരു സ്വപ്‌നം പുസ്തക പ്രകാശനം
X

അരീക്കോട്: മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെയും മറ്റു മന്ത്രിമാരുടെയും പേഴ്‌സനല്‍ സ്റ്റാഫിലെ അംഗമായിരുന്ന ഗുലാം മുഹമ്മദ് തന്റെ ജീവിതം പറയുന്ന 'ഗുലാം മുഹമ്മദ് ജീവിതം ഒരു സ്വപ്‌നം' എന്ന പുസ്തകം നാളെ പ്രകാശനം ചെയ്യും. വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് അരീക്കോട് മെത്രക്കടവ് ഓഡിറ്റോറിയത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രകാശനം ചെയ്യുകയെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ അരീക്കോട് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പി കെ ബഷീര്‍ എംഎല്‍എ, സി ജിഷ (പ്രസിഡന്റ്, ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്ത്), ടി കെ ടി അബ്ദുഹാജി (പ്രസിഡന്റ്, അരീക്കോട് ഗ്രാമപ്പഞ്ചായത്ത് പി വി ഉസ്മാന്‍ (പ്രസിഡന്റ്, കാവനൂര്‍ ഗ്രാമപ്പഞ്ചായത്ത്), എംഎല്‍എമാരായ പി കെ കുഞ്ഞാലിക്കുട്ടി, എ പി അനില്‍കുമാര്‍, പി ടി എ റഹിം, പി ഉബൈദുല്ല, ടി വി ഇബ്‌റാഹിം, പി കെ അബ്ദുറബ്ബ് (മുന്‍മന്ത്രി), അഡ്വ.എം ഉമ്മര്‍ (മുന്‍ എംഎല്‍എ) എന്നിവര്‍ പങ്കെടുക്കും. സ്വാഗതസംഘം ചെയര്‍മാന്‍ കെ അലി ഹസന്‍, പി കെ സെയ്തലവി മാസ്റ്റര്‍, കെ ബിച്ചുട്ടി, എം സുല്‍ഫിക്കര്‍, അഡ്വ: പി കെ ജലീല്‍, ടി വി മുഹമ്മദ്, പി മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it