Latest News

ഷാരൂഖ് ഖാനും മകനും നേരെയുള്ളത് 'ഗൂലിഷ് എപികരിക്കസി' ; ഇരുവര്‍ക്കും പിന്തുണയുമായി ശശി തരൂര്‍

ഷാരൂഖ് ഖാനും മകനും നേരെയുള്ളത് ഗൂലിഷ് എപികരിക്കസി ; ഇരുവര്‍ക്കും പിന്തുണയുമായി ശശി തരൂര്‍
X

ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ സംഭവത്തില്‍ ഇരുവര്‍ക്കും പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ചിലര്‍ ഷാരൂഖിനും മകനുമെതിരെ വേട്ടയാടല്‍ നടത്തുകയാണ്. ഷാരൂഖിനോട് കുറച്ച് സഹാനുഭൂതി വേണം. ഒരു 23കാരന്റെ മുഖം നിരാശയോടെ താഴേണ്ടതല്ലെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.


ഷാരൂഖിനും മകനും സംഭവിച്ച ദൗര്‍ഭാഗ്യത്തില്‍ ജനം സന്തോഷിക്കുന്നതിനെ അദ്ദേഹം ട്വീറ്റിലൂടെ വിമര്‍ശിച്ചു. ഇത്തരം ലഹരിമരുന്നുകള്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഇതുവരെ ഉപയോഗിക്കാനും ശ്രമിച്ചിട്ടില്ല. എന്നാല്‍ ഷാരൂഖ് ഖാനും മകനുമെതിരേ ഇപ്പോള്‍ നടക്കുന്നത് 'ഗൂലിഷ് എപികരിക്കസി' ആണെന്നും ശശി തരൂര്‍ പറഞ്ഞു. ശവശരീരം ഭക്ഷിക്കുന്ന ദുഷ്ടന്‍ എന്നാണ് ഗൂലിഷ് എന്ന വാക്കിന്റെ അര്‍ത്ഥം.




Next Story

RELATED STORIES

Share it