ഗാസിയാബാദ്; ട്വിറ്ററിനെതിരേ കേസെടുത്തതിനു പുറകെ രാഹുല്‍ ഗാന്ധിക്കെതിരേ പരാതിയുമായി ബിജെപി എംഎല്‍എ

ഗാസിയാബാദ്: ട്വിറ്ററിനെതിരേ കേസെടുത്തതിനു പുറകെ രാഹുല്‍ ഗാന്ധിക്കെതിരേ പരാതിയുമായി ബിജെപി എംഎല്‍എന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ വയോധികന് മര്‍ദനമേറ്റ സംഭവത്തിന്റെ ട്വിറ്ററിനെതിരേ ഉത്തര്‍പ്രദേശ് പോലിസ് കേസെടുത്തതിനു പുറകെ രാഹുല്‍ ഗാന്ധിക്കെതിരേ പരാതിയുമായി ബിജെപി എംഎല്‍എ. നിജസ്ഥിതി മറച്ച് വച്ച് കലാപം പടര്‍ത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സ്വര ഭാസ്‌കര്‍, എംപി അസദുദ്ദീന്‍ ഒവൈസി എന്നിവര്‍ക്കെതിരെ ഗാസിയാബാദിലെ ലോണിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ നന്ദകിഷോര്‍ ഗുജര്‍ ആണ് പരാതി നല്‍കിയത്.
തന്റെ നിയോജകമണ്ഡലത്തില്‍ കലാപത്തിന് പ്രേരിപ്പിക്കുന്നതായിരുന്നു ഈ വിഷയത്തില്‍ ഇവരുടെ ഇടപെടലുകളെന്ന് നന്ദകിഷോര്‍ ഗുര്‍ജര്‍ പരാതിയില്‍ പറയുന്നു. ആസൂത്രിതമായ ഗൂഢാലോചനയിലൂടെ ഉത്തര്‍പ്രദേശ് മുഴുവനും വര്‍ഗീയ കലാപത്തിന് പ്രേരിപ്പിക്കാനുള്ള നീക്കമാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തിന്റെ വിഡിയോ പ്രചരിപ്പിച്ച ട്വിറ്ററിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തിരുന്നു.
RELATED STORIES
ഫെഡറലിസത്തിന് വെല്ലുവിളി സൃഷ്ടിക്കരുത്; വ്യോമ റെയില്‍...
7 Aug 2022 5:34 PM GMTആരാണ് ഫലസ്തീന് ഇസ്ലാമിക് ജിഹാദ്?
7 Aug 2022 2:58 PM GMTബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടു: വടക്കന്‍ കേരളത്തില്‍ ...
7 Aug 2022 12:29 PM GMTനാലു വയസ്സുകാരിയെ നാലാം നിലയില്‍നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി;...
5 Aug 2022 10:37 AM GMTഹൈദരാബാദില്‍ മസ്ജിദ് തകര്‍ത്ത സംഭവം: കോണ്‍ഗ്രസ്, എംബിടി നേതാക്കള്‍...
5 Aug 2022 10:31 AM GMTമധ്യപ്രദേശില്‍ പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വര്‍ മുസ്ലിം യുവാവിനെ...
4 Aug 2022 10:39 AM GMT