Latest News

പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ ഘര്‍വാപ്പസി; 30തോളം ബിജെപി എംഎല്‍എമാര്‍ തിരികെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്

74 എംഎല്‍എമാരാണ് ബംഗാളില്‍ ബിജെപിക്കുള്ളത്. ഇതില്‍ നിന്നാണ് 30 പേര്‍ പാര്‍ട്ടി വിടുന്നത്

പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ ഘര്‍വാപ്പസി; 30തോളം ബിജെപി എംഎല്‍എമാര്‍ തിരികെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്
X
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭരണമാറ്റം പ്രതീക്ഷിച്ച് ബിജെപിയിലേക്ക് ചാടിയ 30തോളം ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് തിരികെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയില്‍ എത്തിയവരാണ് ഇവര്‍. അതേസമയം കൂറുമാറ്റം നടത്തുന്ന എംഎല്‍എമാരെ കുറുമാറ്റ നിയമം അനുസരിച്ച് അയോഗ്യരാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.


ബംഗാളില്‍ ബിജെപിയുടെ 'ഓപ്പറേഷന്‍ കമല്‍' വിജയിക്കുമെന്ന് കരുതിയാണ് എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പദ്ധതി പാളി ബിജെപി പരാജയപ്പെട്ടു. ബംഗാളില്‍ വീണ്ടും മമത എത്തിയതോടെ രാഷ്ട്രീയ സാഹചര്യങ്ങളും ത്യണമൂല്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറി. ഇതോടെയാണ് ബിജെപി കൂടാരത്തിലേക്ക് പോയ 30ഓളം എംഎല്‍എമാര്‍ പാര്‍ട്ടിയിലേയ്ക്ക്് തിരികെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ത്യണമൂല്‍ നേതൃത്വത്തെ സമീപിച്ചത്. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ആയിരുന്ന മുകുള്‍ റോയിയെ പാര്‍ട്ടിയിലേക്ക് തിരികെ എടുത്തതോടെയാണ് എംഎല്‍എമാരുടെ തിരിച്ചൊഴുക്ക് ആരംഭിച്ചത്.


74 എംഎല്‍എമാരാണ് ബംഗാളില്‍ ബിജെപിക്കുള്ളത്. ഇതില്‍ നിന്നാണ് 30 പേര്‍ പാര്‍ട്ടി വിടുന്നത്. അടുത്ത മാസം ആദ്യം നിയമസഭാ സമ്മേളനം ആരംഭിക്കും മുന്‍പ് എംഎല്‍എമാരില്‍ വലിയ പങ്കും ബിജെപി വിട്ട് തൃണമൂലില്‍ ചേരുമെന്നാണ് വിവരം. എന്നാല്‍ പാര്‍ട്ടി വിടുന്ന എംഎല്‍എമാരെ കൂറുമാറ്റ നിയമപ്രകാരം തളയ്ക്കാനാണ് ബിജെപിയുടെ ശ്രമം. ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഗറിനെ സന്ദര്‍ശിച്ച സുവേന്ദു അധികാരിയുടെ നേത്യത്വത്തിലുള്ള സംഘം കൂറുമാറ്റ നിരോധന നിയമം സംസ്ഥാനത്ത് പ്രയോഗിക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ബംഗാളിനെ വെട്ടിമുറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് മമത ബാനര്‍ജി പ്രതികരിച്ചു.




Next Story

RELATED STORIES

Share it