Latest News

വാക്‌സിന്‍ എടുക്കുക, അല്ലെങ്കില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക; കര്‍ശന നിര്‍ദേശവുമായി സൗദി

പൊതുഗതാഗത സംവിധാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും മെയ് 13 മുതല്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു.

വാക്‌സിന്‍ എടുക്കുക, അല്ലെങ്കില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക; കര്‍ശന നിര്‍ദേശവുമായി സൗദി
X

റിയാദ് : പൊതുജനങ്ങളുമായി ഏറ്റവുമടുത്ത് ഇടപഴകുന്ന മേഖലകളിലുള്ളവര്‍ക്ക് ശവ്വാല്‍ ഒന്നു (മെയ് 13) മുതല്‍ കൊറോണ വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതായി സൗദി അധികൃതര്‍ അറിയിച്ചു. റെസ്‌റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തുന്ന മറ്റു സ്ഥാപനങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ലേഡീസ് ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരാണ് നിര്‍ബന്ധമായും കൊറോണ വാക്‌സിന്‍ എടുക്കേണ്ടതെന്ന് മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം അറിയിച്ചു.


പൊതുഗതാഗത സംവിധാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും മെയ് 13 മുതല്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. പൊതുഗതാഗത സംവിധാനങ്ങള്‍, ട്രെയിനുകള്‍, ബസുകള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ശവ്വാല്‍ ഒന്നു മുതല്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കും.


വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ഓരോ ഏഴു ദിവസത്തിലും പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കണം. സ്ഥാപനങ്ങളുടെ ചെലവിലാണ് ജീവനക്കാര്‍ക്ക് ഓരോ ഏഴു ദിവസത്തിലും പി.സി.ആര്‍ പരിശോധന നടത്തേണ്ടത്. കൊവിഡ് വ്യാപനം തയടുന്നതിനായി വിശുദ്ധ റമദാനില്‍ റെസ്‌റ്റോറന്റുകളിലും, ഹോട്ടലുകള്‍ക്കും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകള്‍ക്കും കീഴിലെ തമ്പുകളിലും ഹാളുകളിലും ഓപ്പണ്‍ ബൂഫെ സേവനം നല്‍കുന്നത് ടൂറിസം മന്ത്രാലയം വിലക്കിയിട്ടുണ്ട്.




Next Story

RELATED STORIES

Share it