- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
"ലംഘകരില്ലാത്ത മാതൃരാജ്യം" ക്യാമ്പയിനുമായി ജിഡിആർഎഫ്എ

ദുബയ് : ദുബയിൽ അനധികൃത താമസക്കാരില്ലാത്ത വരുംകാലത്തെ ലക്ഷ്യം വെച്ച് ദുബയ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എഡി) "ലംഘകരില്ലാത്ത മാതൃരാജ്യം" എന്ന ക്യാമ്പയിന് തുടക്കമിട്ടു. വീസാ നിയമങ്ങൾ ലംഘിക്കുന്നവരെ സംരക്ഷിക്കുകയോ, അവരെ ജോലിക്ക് നിയമിക്കുകയോ ചെയ്യില്ലെന്ന് ഉറപ്പുവരുത്താനും പകരം അത്തരക്കാരെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കാനും അതുവഴി താമസകാർക്ക് ജിഡിആർഎഫ്എയുടെ പ്രശംസാപത്രം നേടുന്നതിനുള്ള അവസരമാണ് ക്യാമ്പിയിൻ വഴിയൊരുക്കുന്നത്. മറ്റുള്ളവരുടെ സ്പോൺസർഷിപ്പ് അല്ലെങ്കിൽ നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരെ ഒരു കാരണവശാലും ജോലിയ്ക്ക് നിയമിക്കരുതെന്ന് സമൂഹത്തെ ബോധവൽക്കരിക്കാനാണ് ഇത്തരത്തിലുള്ള ഉദ്യമം കൊണ്ട് ലക്ഷ്യവെക്കുന്നതെന്ന് ജി ഡിആർഎഫ്എ ദുബയുടെ ഇത്തരം നിയമ -ലംഘനങ്ങൾ കൈകാര്യം ചെയ്യുന്ന വിദേശ ഫോളോ-അപ്പ് സെക്ഷൻ മേധാവി ബ്രിഗേഡിയർ ജനറൽ ഖലഫ് അൽ ഗെയ്ത്ത് പറഞ്ഞു.
മാർച്ച് ഒന്നിന് മുൻപ് അനധികൃതമായി രാജ്യത്ത് താമസിച്ചുവരുന്നവരെപ്പറ്റി വകുപ്പ് നടത്തിയ പഠന-റിപോർട്ടിന്റെ അടിസ്ഥാനത്തിലാണ് "ലംഘകരില്ലാത്ത മാതൃരാജ്യം" എന്ന ക്യാമ്പയിനുമായി അതോറിറ്റി മുന്നോട്ടുവന്നിരിക്കുന്നത്.
താമസകാർ ഒരിക്കലും ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്ക് ഭാഗമാകില്ലെന്ന് പ്രതിജ്ഞയെടുക്കാനും സർട്ടിഫിക്കറ്റ് നേടുവാനും ജിഡിആർഎഫ്എ ദുബയുടെ വെബ്സൈറ്റിൽ അവസരമുണ്ടായിരിക്കുമെന്ന് വകുപ്പ് സംഘടിപ്പിച്ച അവബോധ വെർച്വൽ സെഷനിൽ ബ്രിഗേഡിയർ ജനറൽ ഖലഫ് അൽ ഗെയ്ത്ത് വ്യക്തമാക്കി. "യുഎഇ പോലുള്ള സുസ്ഥിരവും സമ്പന്നവുമായ രാജ്യങ്ങളിൽ ഓവർസ്റ്റേ നിയമലംഘകരോ നിയമവിരുദ്ധമായി താമസിക്കുന്ന ആളുകളോ സ്ഥിരമായി കാണാൻ കഴിയും. നമ്മുടെ രാജ്യത്ത് വരുന്ന ആളുകൾ എങ്ങനെയെങ്കിലും ഇവിടെ തുടരാൻ ശ്രമിക്കുന്നുവെന്ന് "ബ്രിഗ് അൽ ഗെയ്ത്ത് കൂട്ടിച്ചേർത്തു. സന്ദർശന വിസ കാലഹരണപ്പെട്ടതിനു ശേഷം റെസിഡൻസി പുതുക്കുന്നതിൽ പരാജയപ്പെട്ടവരോ രാജ്യം വിട്ടുപോകാത്തവരോ ആണ് ഇതിൽ മിക്ക പേരുമേന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവർക്കും വരാനും ജോലിചെയ്യാനും താമസിക്കാനുമുള്ള ഒരു സ്വപ്ന ഭൂമികയായി യുഎഇ മാറിയിരിക്കുന്നു. എന്നാൽ നിയമം തെറ്റിച്ചുള്ള താമസം സമൂഹത്തിന് ഏറെ ഭീഷണി സൃഷ്ടിക്കുന്നു. ഇത്തരത്തിലുള്ള ആളുകൾ ജിഡിആർഎഫ്എ-ദുബയിയെ സമീപിക്കണമെന്നും അല്ലെങ്കിൽ അമർ കോൾ സെന്ററിൽ വിളിച്ച് അവരുടെ നില മാറ്റുന്നതിന് ശരിയായ മാർഗനിർദ്ദേശം സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. 8005111 എന്നതാണ് വകുപ്പിന്റെ ട്രോൾ ഫ്രീ നമ്പർ.
കൊവിഡ് -19 പശ്ചാത്തലത്തിൽ ജൂൺ മുതൽ ദുബയിൽ 1,600 പേരെ തിരിച്ചയച്ചതായി ജിഡിആർഎഫ്എ-ദുബായ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബെയ്ദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. അവർ സുരക്ഷിതമായി അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങുന്നതുവരെ പാർപ്പിടവും ഭക്ഷണവും മറ്റു സഹായങ്ങളും വകുപ്പ് നൽകിയെന്ന് മേജർ ജനറൽ കൂട്ടിച്ചേർത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















