Latest News

മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്ക് 1.6 ശതമാനം: നാല് പതിറ്റാണ്ടിനുളളില്‍ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യ

മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്ക് 1.6 ശതമാനം: നാല് പതിറ്റാണ്ടിനുളളില്‍ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യ
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രാജ്യത്തിന്റെ സമ്പദ്ഘടനയെ ബാധിച്ചുവെന്ന സൂചന നല്‍കി ആഭ്യന്തര ഉത്പാദന വളര്‍ച്ചയുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവന്നു. സര്‍ക്കാര്‍ ധനകാര്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2020-21 ജനുവരി- മാര്‍ച്ച് പാദത്തില്‍ ആഭ്യന്തര ഉത്പാദനം 1.6 ശതമാനം മാത്രമാണ് വളര്‍ന്നത്. മുഴുവന്‍ വര്‍ഷത്തെയും കണക്ക് പരിശോധിക്കുമ്പോള്‍ 7.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

1979-80 കാലത്താണ് ഇത്രയും ഗുരുതരമായ തകര്‍ച്ച ഇതിനു മുമ്പ് രാജ്യം നേരിട്ടത്. ആ വര്‍ഷം 5.2 ശതമാനത്തിന്റെ ഇടിവാണ് അനുഭവപ്പെട്ടത്. 2020 വര്‍ഷത്തിലെ അവസാന പാദത്തില്‍ മൂന്ന് ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തി. മൊത്തം വര്‍ഷം കണക്കാക്കിയാല്‍ നാല് ശതമാനം. പതിനൊന്ന് വര്‍ഷത്തിനിടയില്‍ അനുഭവപ്പെട്ട ഏറ്റവും കുറവ് വളര്‍ച്ചാ നിരക്കായിരുന്നു ഇത്.

2020-21 അവസാന പാദത്തില്‍ രാജ്യത്തെ വ്യവസായിക മേഖല 6.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഒരു വര്‍ഷം മുമ്പ് ഈ മേഖലയില്‍ 4.2 ശതമാനത്തിന്റെ ചുരുക്കം അനുഭവപ്പെട്ടിരുന്നു.

ഇതേ കാലയളവില്‍ കാര്‍ഷിക മേഖല 3.1 ശതമാനം വളര്‍ന്നു. 2019-20 കാലത്ത് ഇത് 6.8 ശതമാനമായിരുന്നു.

നിര്‍മാണ മേഖല 14.5 ശതമാനം വളര്‍ന്നു. വൈദ്യുതി, ഗ്യാസ്, ജലവിതരണം എന്നിവയില്‍ 9.1 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. ഹോട്ടല്‍, ഗതാഗതം, വാര്‍ത്താവിനിമയം എന്നിവയില്‍ 2.3 ശതമാനത്തിന്റെ തകര്‍ച്ച അനുഭവപ്പെട്ടു.

കൊവിഡ് വ്യാപനം 2019 മുതല്‍ രാജ്യത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യം ലോക്ക് ഡൗണിലേക്ക് പോയതോടെ എല്ലാ പ്രവര്‍ത്തികളും താല്‍ക്കാലികമായ നിര്‍ത്തിവച്ചു. രാജ്യം മുഴുവന്‍ അടച്ചിട്ടു. പിന്നീട് തുറന്നു കൊടുത്തുവെങ്കിലും പിന്നീട് വന്ന രണ്ടാം കൊവിഡ് വ്യാപനം രാജ്യത്തെ സമ്പദ്ഘടനയെ വീണ്ടും ബാധിച്ചു.

Next Story

RELATED STORIES

Share it