Latest News

ഗസയില്‍ പ്രതിദിനം മരിക്കുന്നത് 28 കുട്ടികള്‍; ഇതുവരെ മരിച്ചത് 18,000 കുട്ടികള്‍

ഗസയില്‍ പ്രതിദിനം മരിക്കുന്നത് 28 കുട്ടികള്‍; ഇതുവരെ മരിച്ചത് 18,000 കുട്ടികള്‍
X

ഗസ: ഇസ്രായേല്‍ ബോംബാക്രമണവും മാനുഷിക സഹായം തടസ്സപ്പെടുത്തലും മൂലം ഗസയില്‍ പ്രതിദിനം ശരാശരി 28 കുട്ടികള്‍ മരിക്കുന്നുവെന്ന് കണക്കുകള്‍. യൂണിസെഫ് വെളിപ്പെടുത്തിയ ഏറ്റവും പുതിയ കണക്കാണ് ഇത്.

2023 ഒക്ടോബര്‍ മുതല്‍ 18,000-ത്തിലധികം കുട്ടികള്‍ മരിച്ചു. ബോംബാക്രമണം, പോഷകാഹാരക്കുറവ്, സഹായത്തിന്റെ അഭാവം എന്നിവ കാരണം കുട്ടികള്‍ മരിക്കുന്നുണ്ടെന്ന് യുനിസെഫ് പറഞ്ഞു. നിലവിലെ സ്ഥിതി വളരെ ഗുരുതരമാണെന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു കുട്ടി ഉള്‍പ്പെടെ 8 പേര്‍ പട്ടിണി മൂലവും മരിച്ചെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഇതുവരെ 188 പേര്‍ പട്ടിണി മൂലം മരിച്ചു, അതില്‍ 94 പേര്‍ കുട്ടികളാണ്.

ഗസയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഇതുവരെ 60,933 പേര്‍ മരിക്കുകയും പരിക്കേറ്റവരുടെ എണ്ണം 1.5 ലക്ഷം കവിയുകയും ചെയ്തു.

Next Story

RELATED STORIES

Share it