Latest News

'ദിവസങ്ങളോളം വിശന്ന്, ഒടുവിൽ മരണം'; ഗസയിലെ മൂന്നിൽ ഒരാൾ പട്ടിണിയിൽ, മുന്നറിയിപ്പ്

ദിവസങ്ങളോളം വിശന്ന്, ഒടുവിൽ മരണം; ഗസയിലെ മൂന്നിൽ ഒരാൾ പട്ടിണിയിൽ, മുന്നറിയിപ്പ്
X

ഗസ: ഗസയിൽ മൂന്നിൽ ഒരാൾ പട്ടിണി നേരിടുന്നെന്ന മുന്നറിയിപ്പുമായി വേൾഡ് ഫുഡ് പ്രോഗ്രാം. പട്ടിണി കിടന്ന് ഒടുവിൽ മരിച്ചു വീഴുന്ന ദയനീയ കാഴ്ചയാണ് ഗസയിൽ ഉടനീളം കാണാനാവുന്നതെന്നും സംഘടന റിപോർട്ട് ചെയ്തു.

ഗസയിൽ സഹായം എത്തിക്കുന്നവർക്ക് നേരേ ഇസ്രായേലി ടാങ്കുകളും, സ്‌നൈപ്പറുകളും വെടിയുതിർത്തതായി വേൾഡ് ഫുഡ് പ്രോഗ്രാം റിപോർട്ട് ചെയ്തു. പട്ടിണിയുടെ വക്കിലെത്തിയ ഒരു ജനത, ഭക്ഷണത്തിനു വേണ്ടി കാത്തുനിന്നപ്പോഴാണ് കൊല്ലപ്പെട്ടത്.

ഗസയിലെ അൽ-അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ വികലാംഗനായ ഒരു ഫലസ്തീൻകാരൻ പട്ടിണി കിടന്ന് മരിച്ചു.ഗസയിലെ പട്ടിണി പ്രതിസന്ധി അഭൂതപൂർവമായ നിലയിലെത്തിയെന്നും, മൂന്നിൽ ഒരാൾ ദിവസങ്ങളോളം ഭക്ഷണമില്ലാതെ കഴിയുന്നുവെന്നും വേൾഡ് ഫുഡ് പ്രോഗ്രാം വ്യക്തമാക്കി.

Next Story

RELATED STORIES

Share it