മുംബൈയിലെ കസ്തൂര്‍ബ ആശുപത്രിയില്‍ ഗ്യാസ് ചോര്‍ച്ച; രോഗികളെ മാറ്റി
BY NAKN7 Aug 2021 9:39 AM GMT

X
NAKN7 Aug 2021 9:39 AM GMT
മുംബൈ: മുംബൈയിലെ ചിഞ്ച്‌പോക്ലി പ്രദേശത്തെ കസ്തൂര്‍ബ ആശുപത്രിയില്‍ എല്‍പിജി ചോര്‍ച്ച.ഇതിനെത്തുടര്‍ന്ന് 58 രോഗികളെ മാറ്റി. കൊവിഡ് ചികിത്സയിലുള്ള 20 പേരും മാറ്റപ്പെട്ടവരിലുണ്ട്.
ആശുപത്രിയുടെ 148 ാം നമ്പര്‍ കെട്ടിടത്തില്‍ രാവിലെ 11.34 നാണ് സംഭവം നടന്നതെന്ന് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ബിഎംസി) ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാചകവാതക ചോര്‍ച്ച രോഗികളുടെ ബന്ധുക്കളിലും ആശുപത്രി ജീവനക്കാരിലും പരിഭ്രാന്തി പരത്തി.
ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ബിഎംസിയുടെ ദുരന്തനിവാരണ സംഘത്തെ അറിയച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേന ഉദ്യോഗസ്ഥരും എച്ച്പിസിഎല്ലില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തിയതായും അധികൃതര്‍ പറഞ്ഞു. സുരക്ഷാ നടപടിയുടെ ഭാഗമായി കെട്ടിടം പൂര്‍ണമായും ഒഴിപ്പിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ജനമഹാ സമ്മേളനത്തിലെ മുദ്രാവാക്യം: ആര്എസ്എസ് നേതാവിന്റെ പരാതി അതേപടി...
26 May 2022 10:28 AM GMTമരുന്നും ചികില്സയും ലഭ്യമാക്കുക: ജി എന് സായിബാബ നാഗ്പൂര് ജയിലില്...
26 May 2022 10:18 AM GMTപാകിസ്താന് മുന് പ്രധാനമന്ത്രി ഇമ്രാന്ഖാന്റെ പ്രതിഷേധ മാര്ച്ച് ഇസ്...
26 May 2022 5:10 AM GMT'പൂഞ്ഞാര് പുലി' ഒടുവില് എലിയായി അഴിക്കുള്ളില്
26 May 2022 3:47 AM GMTമതവിദ്വേഷ പരാമര്ശം: പി സി ജോര്ജ്ജ് പോലിസ് കസ്റ്റഡിയില്
25 May 2022 11:34 AM GMTതിരുവനന്തപുരം വിദ്വേഷ പ്രസംഗം;പി സി ജോര്ജിന്റെ ജാമ്യം റദ്ദാക്കി
25 May 2022 9:34 AM GMT