ഹൈദരാബാദിലെ കൂട്ടബലാല്‍സംഗം: സിസിടിവി ഫൂട്ടേജ് ലഭിച്ചു

ഹൈദരാബാദ്: ഹൈദരാബാദില്‍ 17കാരിയെ സ്‌കൂള്‍കുട്ടികള്‍ കൂട്ടബലാല്‍സംഘം ചെയ്ത സംഭവത്തിലുള്‍പ്പെട്ട പ്രതികളുടെയും പെണ്‍കുട്ടിയുടെയും സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു.
പെണ്‍കുട്ടിയും പ്രതികളും പബ്ബിന് മുന്നില്‍നില്‍ക്കുന്ന സിസിടിവി ദ്യശ്യങ്ങളാണ് കണ്ടെടുത്തത്. വൈകീട്ട് 5-6 സമയത്ത് പെണ്‍കുട്ടി ആണ്‍കുട്ടികള്‍ക്കൊപ്പം നീങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അവര്‍ പബ്ബിനുമുന്നില്‍ സംസാരിച്ചും നിന്നിരുന്നു. പെണ്‍കുട്ടി മറ്റൊരാളോട് യാത്ര പറയുന്നതും പിന്നീട് കുട്ടികള്‍ക്കൊപ്പം നീങ്ങുന്നതും കാണാം.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവംനടന്നത്. മെര്‍സിഡസ് കാറില്‍വച്ചായിരുന്നു പതിനേഴ് കാരിയായ പെണ്‍കുട്ടിയെ പീഡനത്തിനിരക്കിയത്.
ഹൈദരാബാദിലെ പ്രമുഖ കുടുംബങ്ങളില്‍നിന്നുളള കുട്ടികളാണ് പ്രതികള്‍. 11, 12 ക്ലാസ്സുകളില്‍ പഠിക്കുന്ന ഇവരില്‍ ഒരാള്‍ എംഎല്‍എയുടെ മകനാണ്. അതേസമയം ഈ കുട്ടിയുടെ പങ്കില്‍ പോലിസ് ചില സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ട് പെണ്‍കുട്ടി തന്റെ സുഹൃത്തുമായാണ് പബ്ബിലെത്തിയത്. കുറച്ച്കഴിഞ്ഞ് സുഹൃത്ത് വീട്ടിലേക്ക് മടങ്ങി. പെണ്‍കുട്ടി അവിടെത്തന്നെ തങ്ങി. അതിനിടയില്‍ പ്രതികളിലൊരാളുമായി സൗഹൃദത്തിലായി. മടങ്ങുമ്പോള്‍ വീട്ടിലാക്കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ കാറില്‍ കയറ്റിയത്. അവിടെവച്ചാണ് പീഡനത്തിനിരയാക്കിയത്.
അഞ്ച് പേരുടെ സംഘം ജൂബിലി ഹില്‍സില്‍ കാറ് നിര്‍ത്തിയാക്കിയാണ് പീഡനം നടത്തിയത്. ഹൈദരാബാദിലെ സമ്പന്ന വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്. ഒരാള്‍ ബലാല്‍സംഗം ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ കാറിന് കാവല്‍ നിന്നു.
പീഡനം നടത്തുന്നതിന് മുമ്പ് എംഎല്‍എയുടെ മകന്‍ കാറില്‍നിന്ന് ഇറങ്ങിയോടിയെന്നും റിപോര്‍ട്ടുണ്ട്.
പെണ്‍കുട്ടി വീട്ടില്‍ മടങ്ങിയെത്തിയശേഷം ശരീരത്തിലെ മുറിവ് പിതാവിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് തനിക്കുണ്ടായ ദുരനുഭവം അവള്‍ തുറന്നുപറഞ്ഞു.
ആദ്യം പീഡനശ്രമത്തിലാണ് കേസെടുത്തത്. പിന്നീടാണ് ബലാല്‍സംഗമാക്കി മാറ്റിയത്.
പിതാവ് ആദ്യം പോലിസിനെ സമീപിക്കുമ്പോള്‍ എന്താണ് സംഭവമെന്ന് അദ്ദേഹത്തിനും അറിയുമായിരുന്നില്ല. തുടര്‍ന്ന് വനിതാപോലിസ് സംഭവത്തെക്കുറിച്ച് ചോദിച്ചറിയുകയായിരുന്നു.
പെണ്‍കുട്ടിക്ക് ഒരാളുടെ പേര് മാത്രമേ ഓര്‍മയുള്ളൂ. മറ്റുള്ളവര്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു.
'വൈകിട്ട് 5.30 ഓടെ, കുറച്ച് പേര്‍ അവളെ കാറില്‍ കയറ്റി പബ്ബില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി, പിന്നീട്, അവര്‍ എന്റെ മകളോട് മോശമായി പെരുമാറുകയും അവളെ ആക്രമിക്കുകയും ചെയ്തു, അവളുടെ കഴുത്തില്‍ പരിക്കുകളുണ്ട്. അന്നുമുതല്‍ എന്റെ മകള്‍ കടുത്ത ആഘാതത്തിലാണ്. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി വെളിപ്പെടുത്താന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല അവള്‍ പിതാവ് പറഞ്ഞു.
പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് പബ്ബില്‍ പ്രവേശനം അനുവദിച്ചതിനെക്കുറിച്ചും പോലിസ് അന്വേഷിക്കുന്നുണ്ട്.
RELATED STORIES
ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTകാനഡയിലുള്ള ഇന്ത്യക്കാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം
20 Sep 2023 11:39 AM GMTപൈലറ്റുമാരുടെ കൂട്ടരാജി; 700 ഓളം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്ന്...
20 Sep 2023 10:46 AM GMTവനിത സംവരണ ബില്ല്; ലോക്സഭയില്‍ ചര്‍ച്ച തുടങ്ങി
20 Sep 2023 6:24 AM GMTപുതിയ പാര്‍ലിമെന്റില്‍ ആദ്യ ബില്‍ വനിതാസംവരണം; പ്രാബല്യത്തില്‍ വരിക...
19 Sep 2023 10:08 AM GMTകനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യ പുറത്താക്കി; അഞ്ചുദിവസത്തിനകം...
19 Sep 2023 7:41 AM GMT