കൊല്ലത്ത് ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റി

കൊല്ലം: എഴുകോണില്‍ ഗാന്ധി പ്രതിമയുടെ തല അറുത്തുമാറ്റിയ നിലയില്‍. ഇലഞ്ഞിക്കോട് ജങ്‌നില്‍ കോണ്‍ഗ്രസ് എഴുകോണ്‍ മണ്ഡലം കമ്മിറ്റി സ്ഥാപിച്ച പ്രതിമയാണ് തകര്‍ത്തത്. വെള്ളിയാഴ്ച രാത്രിയാണ് പ്രതിമയ്ക്ക് നേരേ ആക്രമണമുണ്ടായത്. തിങ്കളാഴ്ച കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അക്രമം. അക്രമത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
രണ്ടുദിവസം മുമ്പ് പ്രതിമയില്‍ സ്ഥാപിച്ചിരുന്ന കണ്ണട ആരോ ഊരിക്കൊണ്ടുപോയിരുന്നു. നേരത്തെ ഇവിടെ സ്ഥാപിച്ചിരുന്ന ഗാന്ധി സ്തൂപവും തകര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ കേസ് അന്വേഷണം നടന്നുവരികയാണ്. എന്നാല്‍, ഇതുവരെ പ്രതികളെ പിടികൂടാന്‍ പോലിസിന് സാധിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചത്. പ്രതിമയുടെ തല അറുത്തുമാറ്റി എടുത്തുകൊണ്ടുപോയിരിക്കുകയാണ് അക്രമികള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ എഴുകോണ്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT