Latest News

ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗാലറി തകര്‍ന്നു വീണു; നിരവധി പേര്‍ക്ക് പരിക്ക്

കടലുണ്ടി ഗ്രാമപ്പഞ്ചായത്തിലെ സന്ധ്യാ മിനി സ്റ്റേഡിയത്തില്‍ രാത്രി ഒമ്പതരയോടെയാണ് സംഭവം.ടീം കടലുണ്ടി സംഘടിപ്പിച്ച സെവന്‍സ് ടൂര്‍ണമെന്റിലെ ഫൈനല്‍ മല്‍സരം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ്് കിഴക്കു വശത്തെ ഗാലറി തകര്‍ന്നു വീഴുകയായിരുന്നു.

ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗാലറി  തകര്‍ന്നു വീണു; നിരവധി പേര്‍ക്ക് പരിക്ക്
X

കടലുണ്ടി: ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു നിരവധി പേര്‍ക്ക് പരിക്ക്. കടലുണ്ടി ഗ്രാമപ്പഞ്ചായത്തിലെ സന്ധ്യാ മിനി സ്റ്റേഡിയത്തില്‍ രാത്രി ഒമ്പതരയോടെയാണ് സംഭവം.ടീം കടലുണ്ടി സംഘടിപ്പിച്ച സെവന്‍സ് ടൂര്‍ണമെന്റിലെ ഫൈനല്‍ മല്‍സരം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ്് കിഴക്കു വശത്തെ ഗാലറി തകര്‍ന്നു വീഴുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് അറിയുന്നത്. പോലിസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.


Next Story

RELATED STORIES

Share it