Latest News

നിലമ്പൂരില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെ ഗാലറി തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്

നിലമ്പൂരില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെ ഗാലറി തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്
X

നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ പൂക്കോട്ടുപാടം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കായി താല്‍ക്കാലികമായി നിര്‍മിച്ച ഗാലറി തകര്‍ന്നുവീണു. അപകടത്തില്‍ നൂറോളം പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി ഒമ്പതേകാലോടെയാണ് അപകടമുണ്ടയത്. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

മല്‍സരം തുടങ്ങി ഏതാനും സമയം കഴിഞ്ഞപ്പോഴാണ് ഗാലറി തകര്‍ന്നത്. കെഎസ്ഇബി കൂറ്റമ്പാറയും ടോപ്സ്റ്റാര്‍ കൂരാടും തമ്മിലായിരുന്നു മല്‍സരം.

പടിഞ്ഞാറു ഭാഗത്തെ ഗാലറിയാണ് തകര്‍ന്നുവീണത്.

Next Story

RELATED STORIES

Share it