എഫ് എ കപ്പ്; തകര്‍പ്പന്‍ ജയവുമായി സിറ്റിയും യുനൈറ്റഡും

ഇന്നത്തെ ഗോള്‍വേട്ടയോടെ സീസണില്‍ 100 ഗോള്‍ നേടിയ ആദ്യ യൂറോപ്പ്യന്‍ ടീമെന്ന നേട്ടം സിറ്റി സ്വന്തമാക്കി.

എഫ് എ കപ്പ്; തകര്‍പ്പന്‍ ജയവുമായി സിറ്റിയും യുനൈറ്റഡും

ഇത്തിഹാദ്: എഫ് എ കപ്പില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും തകര്‍പ്പന്‍ ജയം. ഫുള്‍ഹാമിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചാണ് സിറ്റി പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്. ഗുന്‍ഡോങ്, ബെര്‍നാഡോ സില്‍വ, ഗബ്രിയേല്‍ ജീസുസ് എന്നിവരാണ് സിറ്റിക്കായി വലകുലിക്കിയത്. ജീസുസ് ഫോമിലേക്കുയര്‍ന്ന മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടിയാണ് താരം വരവറിയിച്ചത്. ഇന്നത്തെ ഗോള്‍വേട്ടയോടെ സീസണില്‍ 100 ഗോള്‍ നേടിയ ആദ്യ യൂറോപ്പ്യന്‍ ടീമെന്ന നേട്ടം സിറ്റി സ്വന്തമാക്കി.

മൂന്നാം ഡിവിഷന്‍ ക്ലബ്ബായ ട്രാന്‍മെറെയെ എതിരില്ലാത്ത ആറ് ഗോളിന് തോല്‍പ്പിച്ചാണ് യുനൈറ്റഡ് പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്. മാഗ്വറെ, ഡലോട്ട്, ലിങ്കാര്‍ഡ്, ജോണ്‍സ്, മാര്‍ഷ്യല്‍, ഗ്രീന്‍വുഡ് എന്നിവരാണ് യുനൈറ്റഡിനായി വലകുലിക്കിയത്. യുനൈറ്റഡിന്റെ അഞ്ചു ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്.

RELATED STORIES

Share it
Top