ജി 20 ഉച്ചകോടി; മാര്പ്പാപ്പയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച കഴിഞ്ഞു

റോം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാര്പ്പാപ്പയുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞു. ജി 20 ഉച്ചകോടിയുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തിയത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്, വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കര് തുടങ്ങിയവര് പ്രധാനമന്ത്രിക്കൊപ്പമുണ്ട്.
റോമന് കത്തോലിക്കാ സഭയുടെ ആസ്ഥാനമാണ് റോമിലെ വത്തിക്കാന് സിറ്റി.
പ്രധാനമന്ത്രി പങ്കെടുക്കുന്ന എട്ടാമത് ഉച്ചകോടിയാണ് ഒക്ടോബര് 30, 31 തിയ്യതികളില് റോമില് നടക്കുന്നത്. ആഗോള ആരോഗ്യം, ആഗോള സമ്പദ്ഘടന തുടങ്ങിയ സെഷനുകളിലും പ്രധാനമന്ത്രി പങ്കെടുക്കും.
ശനിയാഴ്ച വൈകീട്ട് ഒരു സാംസ്കാരിക പരിപാടികയില് പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.
ആഗോള സമ്പദ്ഘനട, കൊവിഡ് രോഗവ്യാപനം, സുസ്ഥിര വികസനം, കാലാവസ്ഥാവ്യതിയാനും തുടങ്ങിയവയെക്കുറിച്ചും പ്രധാനമന്ത്രി ചര്ച്ച ചെയ്യും.
നേരത്തെ പ്രധാനമന്ത്രി യൂറോപ്യന് യൂനിയന് നേതാക്കളെയും ഇറ്റാലിയന് പ്രധാന മന്ത്രിയെയും നേരില് കണ്ടിരുന്നു.
ഇന്ത്യന് വ്യാപാരികളുമായും കൂടിക്കാഴ്ച നടത്തി.
RELATED STORIES
കൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊച്ചി ഹെറോയിന് വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില് പോയ പി സി ജോര്ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTവിസ്മയ കേസില് വിധി ഇന്ന്
23 May 2022 1:11 AM GMTഇന്ധനനികുതി കൂട്ടിയപ്പോൾ സംസ്ഥാനങ്ങളോട് ചോദിച്ചോ?; കേന്ദ്രത്തിന്റെ...
22 May 2022 2:59 PM GMT