Latest News

അമേരിക്കയില്‍ ഇത്തവണ ബീഫില്ലാത്ത ക്രിസ്മസ്; വില കേട്ട് ഞെട്ടി ആളുകള്‍

7200 രൂപയാണ് ഒരു കിലോ ബീഫിന്റെ വില

അമേരിക്കയില്‍ ഇത്തവണ ബീഫില്ലാത്ത ക്രിസ്മസ്; വില കേട്ട് ഞെട്ടി ആളുകള്‍
X

വാഷിങ്ടണ്‍: ബീഫ് ഇല്ലാതെ ക്രിസ്മസ് ആഘോഷിക്കേണ്ട അവസ്ഥയിലാണ് അമേരിക്കക്കാര്‍ ഇത്തവണ. ട്രംപിന്റെ കനത്ത ഇറക്കുമതി തീരുവയാണ് വില വര്‍ധനവിന് കാരണം.

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അടച്ചിട്ടതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും അമേരിക്കക്കാരുടെ നിത്യ ജീവിതം ദുസഹമാക്കിയിട്ടുണ്ട്. പ്രതിവര്‍ഷം ആളോഹരി അമേരിക്കക്കാരന്‍ ഏകദേശം 29 കിലോയോളം ബീഫ് അകത്താക്കുന്നു എന്നാണ് അമേരിക്കന്‍ അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ടമെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഈ വര്‍ഷം 15 ശതമാനം വിലക്കയറ്റമാണ് ബീഫിന് ഉണ്ടായിട്ടുള്ളത്, അടുത്തെങ്ങും വിലകുറയാനുള്ള ലക്ഷണങ്ങള്‍ കാണാനുമില്ല. ഒരുകിലോ സാദാ ബീഫിന് കിലേയ്ക്ക് 10,00 രൂപയിലേറെ വിലയുണ്ട്. അമേരിക്കക്കാരുടെ ഏറ്റവും പ്രിയങ്കരമായ ബീഫ് റിബിന് ഒരു കിലോയ്ക്ക് 60 - 80 ഡോളര്‍ ആണ് വില! അതായത് 5400 രൂപ മുതല്‍ 7200 രൂപ വരെ നല്‍കണം.

Next Story

RELATED STORIES

Share it