മഹാരാഷ്ട്രയില്‍ ഇന്ധന നികുതി കുറയ്ക്കും; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ധനത്തിന്റെ മൂല്യവര്‍ധിത നികുതി വെട്ടിക്കുറയ്ക്കുമെന്ന് മഹാരാഷ്ട്രയിലെ പുതിയ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. വിശ്വാസ വോട്ടെടുപ്പില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെയാണ് ഷിന്‍ഡെയുടെ പ്രഖ്യാപനം. പുതിയ മന്ത്രിസഭയുടെ അടുത്ത യോഗത്തിന് ശേഷമായിരിക്കും വാറ്റ് വെട്ടിക്കുറയ്ക്കുക. നികുതി കുറയ്ക്കുന്നതോടെ സംസ്ഥാനത്തെ ഇന്ധന വിലയില്‍ കുറവുണ്ടാവും. ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളും ഇന്ധനവില വെട്ടിക്കുറച്ചപ്പോള്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അതിന് തയ്യാറായില്ല.
കഴിഞ്ഞ വര്‍ഷം നവംബറില്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രം യഥാക്രമം അഞ്ചുരൂപ, 10 രൂപ വീതം കുറച്ചിരുന്നു. കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരം മിക്ക ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും വാറ്റ് കുറച്ചിരുന്നു. മെയില്‍ കേന്ദ്രം എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതോടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വാറ്റ് വീണ്ടും കുറച്ചു. എന്നാല്‍, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തള്ളിക്കളഞ്ഞു. ഇത് തങ്ങളുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് സംസ്ഥാനങ്ങളും വാദമുന്നയിച്ചിരുന്നത്. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ താഴെ വീണതിനെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ബിജെപിയും ഷിന്‍ഡെയുടെ ശിവസേന വിഭാഗവും തമ്മിലുള്ള സഖ്യം ബുധനാഴ്ച രംഗത്തുവന്നു. പാര്‍ട്ടി എംപിമാരില്‍ മൂന്നില്‍ രണ്ട് പേരുടെ പിന്തുണയോടെ, യഥാര്‍ഥ ശിവസേനയാണ് തങ്ങളെന്നാണ് ഷിന്‍ഡെ അവകാശപ്പെടുന്നത്.
RELATED STORIES
ഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMT