- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മികച്ചരീതിയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ വര്‍ഷം മുതല്‍ പുരസ്‌കാരം ്

കൊല്ലം: വനംവകുപ്പ് നടപ്പിലാക്കുന്ന സ്ഥാപന വനവല്‍ക്കരണ പദ്ധതിപ്രകാരം മികച്ചരീതിയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.ചാത്തന്നൂര്‍ എസ്.എന്‍ കോളജില്‍ നടന്ന വൃക്ഷവത്കരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. വൃക്ഷത്തൈകളുടെ പരിപാലനം, വളര്‍ച്ച എന്നിവ പരിശോധിച്ച് മൂന്നാം വര്‍ഷം മുതലാണ് സ്ഥാപനങ്ങളെ അവാര്‍ഡിനായി പരിഗണിക്കുക. ഇതിനായി വനംകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും. വനവല്‍ക്കരണം പരിപാടിയുടെ ഭാഗമായി ഇന്‍സെന്റീവും നല്‍കും. കൊല്ലം സാമൂഹ്യവത്കരണ വിഭാഗം നല്‍കുന്ന രണ്ടായിരം ഫലവൃക്ഷ തൈകള്‍ കോളജ് കാമ്പസില്‍ നട്ടു പരിപാലിക്കും. സ്‌കൂള്‍, കോളജ് തലങ്ങളില്‍ നടപ്പാക്കുന്ന വിദ്യാവനം, പട്ടണങ്ങളില്‍ നടപ്പാക്കുന്ന നഗരവനം പദ്ധതികളും വൃക്ഷവത്കരണ പദ്ധതികളില്‍ ശ്രദ്ധേയമായതാണെന്നും സംസ്ഥാന ത്തിന്റെ ഹരിതകവചം 33 ശതമായി വര്‍ദ്ധിപ്പിക്കാനുള്ള ഊര്‍ജിതശ്രമമാണ് നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു.
അതിജീവനത്തിന്റെ മാര്‍ഗമാണ് പ്രകൃതി സംരക്ഷണമെന്നത് പുതിയ തലമുറയെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ജി.എസ്. ജയലാല്‍ എം.എല്‍. എ പറഞ്ഞു. ദക്ഷിണമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍ വേറ്റര്‍ സഞ്ജയന്‍കുമാര്‍, ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി, ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ ഹരീഷ്, ചിറക്കറ ഗ്രാമ പഞ്ചായത്ത് അംഗം, വിനീത ദീപു, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.എസ്.ലത, കൊല്ലം സോഷ്യല്‍ സോഷ്യല്‍ ഫോറസ്ട്രി എ.സി.എഫ്. വി.ജി. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















