Latest News

പാടശേഖരത്തില്‍ സുഹൃത്തുക്കള്‍ മരിച്ച നിലയില്‍

സത്യന്റെ മൃതദേഹം പാടത്തിനു സമീപമുള്ള തോട്ടിലാണു കണ്ടെത്തിയത്. സുനില്‍ അടുത്തുള്ള പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.

പാടശേഖരത്തില്‍ സുഹൃത്തുക്കള്‍ മരിച്ച നിലയില്‍
X

കോട്ടയം: സുഹൃത്തുക്കളെ പാടശേഖരത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കൊടിത്താനം കിളിമല ഭാഗത്ത് അയിത്തമുണ്ടകം പാടശേഖരത്തിനു സമീപമാണ് അയല്‍വാസികളും സുഹൃത്തുക്കളുമായ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടമുറി അടവിച്ചിറ സ്വദേശികളായ ചിറയില്‍ സത്യന്‍(47), കുന്നത്ത് സുനില്‍ കുമാര്‍ (42) എന്നിവരാണു മരിച്ചത്. സത്യന്റെ മൃതദേഹം പാടത്തിനു സമീപമുള്ള തോട്ടിലാണു കണ്ടെത്തിയത്. സുനില്‍ അടുത്തുള്ള പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷം ഇരുവരും ഒരുമിച്ചു മദ്യപിച്ചിരുന്നതായി സൂചനയുണ്ട്. പോലിസ് എത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡിവൈഎസ്പി ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പരിശോധന നടത്തിയത്. ഫൊറന്‍സിക്, വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.സുനില്‍ കുമാര്‍ മരം വെട്ട് തൊഴിലാളിയും സത്യന്‍ അപ്‌ഹോള്‍സ്റ്ററി ജോലികള്‍ ചെയ്തിരുന്ന ആളുമാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂ എന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടോ എന്നു പരിശോധിക്കുമെന്നും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it