Latest News

ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഗൊദാര്‍ദ് അന്തരിച്ചു

ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഗൊദാര്‍ദ് അന്തരിച്ചു
X

പാരീസ്: ഫ്രഞ്ച് നവതരംഗസിനിമയുടെ വക്താവും വിഖ്യാത ചലച്ചിത്രപ്രതിഭയുമായ ഷീന്‍ ലൂക് ഗൊദാര്‍ദ് അന്തരിച്ചു. 91 വയസ്സായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

1930 ഡിസംബര്‍ 3ന് പാരീസില്‍ ജനനം. പിതാവ് പോള്‍ ഗൊദാര്‍ദ്, മാതാവ് ഒഡില്‍. നരവംശശാസ്ത്രത്തില്‍ ബിരുദം.

പരീക്ഷണ സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. കുറ്റകൃത്യങ്ങള്‍ വിഷയമാക്കി നിരവധി സിനിമകളെടുത്തു. ഇടതു സഹയാത്രികനായി അറിയപ്പെട്ടു.

ബ്രീത്ത്‌ലെസ്, എ വുമന്‍ ഈസ് എ വുമന്‍, മൈ ലൈഫ് ലൈവ്, കണ്‍ടപ്റ്റ്, പാഷന്‍, കിങ് ലിയര്‍, ഇമേജ് ബോക്‌സ് തുടങ്ങിയവയാണ് ചിത്രങ്ങള്‍.

Next Story

RELATED STORIES

Share it