Latest News

പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനം

പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനം
X

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീഎക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ പി.എസ്.സി മത്സര പരീക്ഷകള്‍ക്കായി ആറുമാസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. ഏപ്രില്‍ 12നാണ് ക്ലാസുകള്‍ തുടങ്ങുന്നത്. താല്‍പര്യമുള്ളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഒരു ഫോട്ടോ എന്നിവ സഹിതം മാര്‍ച്ച് 27ന് മുന്‍പ് ട്രെയിനിംഗ് സെന്ററില്‍ അപേക്ഷ നല്‍കുകയും ഏപ്രില്‍ ഒന്‍പതിന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുകയും വേണം. അപേക്ഷാഫോം ട്രെയിനിംഗ് സെന്റര്‍ ഓഫിസില്‍ ലഭിക്കും.

Next Story

RELATED STORIES

Share it