- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഗോവയില്‍ അധികാരത്തിലെത്തിയാല്‍ അയോധ്യയിലേക്ക് സൗജന്യ തീര്‍ത്ഥാടനം'; ഹിന്ദുത്വ കാര്‍ഡിറക്കി കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം
പനാജി: ആം ആദ്മി പാര്‍ട്ടി അടുത്ത ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ അയോധ്യയിലേക്ക് സൗജന്യ തീര്‍ത്ഥാടനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്. ഗോവയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്രിവാള്.
''ഞാന്‍ കഴിഞ്ഞ ദിവസം അയോധ്യ സന്ദര്‍ശിച്ചിരുന്നു. അയോധ്യ ക്ഷേത്രം വലിയൊരു അനുഭവമായിരുന്നു. എന്റെ സന്ദര്‍ശനം കഴിഞ്ഞ ശേഷമാണ് ഞാന്‍ ഈ ആശയം മുന്നോട്ട് വയ്ക്കുന്നത്. ഗോവയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഞങ്ങള്‍ എല്ലാ ഹിന്ദുക്കള്‍ക്കും അയോധ്യയിലേക്കും ക്രിസ്ത്യാനികള്‍ക്ക് വേളാങ്കണ്ണിയിലേക്കും യാത്ര അനുവദിക്കും. മുസ് ലിംകള്‍ക്ക് അജ്മീര്‍ ഷെരീഫിലേക്കും സായ്ബാബ ഭക്തര്‍ക്ക് ഷിര്‍ദി ക്ഷേത്രത്തിലേക്കും സൗജന്യ യാത്ര അനുവദിക്കും''- അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്സും ബിജെപിയും അഴിമതിക്കാരും ഗുഢാലോചനക്കാരുമാണ്. അതുകൊണ്ടാണ് അവര്‍ക്ക് ബിജെപിക്കെതിരേ സംസാരിക്കാനാവാത്തത്. എന്തുകൊണ്ടാണ് ബിജെപി പത്തുവര്‍ഷത്തോളം അധികാരത്തിലിരുന്നിട്ടും മുന്‍ മുഖ്യമന്ത്രിക്കെതിരേ ഒരു കേസ് പോലും ഫയല്‍ ചെയ്യാന്‍ കഴിയാത്തതെന്നും അദ്ദേഹം ചോദിച്ചു.
RELATED STORIES
ടിപി ചന്ദ്രശേഖരന് വധം; വ്യാജ സിം കാര്‍ഡ് കേസില്‍ കൊടി സുനി അടക്കം...
5 Oct 2024 9:24 AM GMTപി ശശിക്കെതിരെ അന്വേഷണം ; വിജിലന്‍സ് കോടതിയില്‍ ഹരജി
26 Sep 2024 12:57 PM GMTകോൺഗ്രസ് നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു
26 Sep 2024 4:19 AM GMTകങ്കണയ്ക്കെതിരെ വീണ്ടും ബിജെപി; 'പാര്‍ട്ടിയുടെ പേരില്‍ പരാമര്‍ശങ്ങള്‍...
25 Sep 2024 6:21 AM GMTനടിയെ പീഡിപ്പിച്ച കേസ്: പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി...
25 Sep 2024 6:08 AM GMTഅരവിന്ദ് കെജ്രിവാളിന്റെ കസേര ഒഴിച്ചിട്ട് അതിഷി; കസേരനാടകമെന്ന് ബിജെപി
23 Sep 2024 10:04 AM GMT