Latest News

പെട്രോള്‍ പമ്പ് അനുവദിക്കാന്‍ ലക്ഷങ്ങളുടെ കബളിപ്പിക്കല്‍; താനൂര്‍ സ്വദേശി പിടിയില്‍

പെട്രോള്‍ പമ്പ് അനുവദിക്കാന്‍ ലക്ഷങ്ങളുടെ കബളിപ്പിക്കല്‍; താനൂര്‍ സ്വദേശി പിടിയില്‍
X

പരപ്പനങ്ങാടി: പെട്രോള്‍ പമ്പ് പാര്‍ട്‌നര്‍ ഷിപ്പില്‍ നടത്തി ലാഭവിഹിതം കൊടുക്കാം എന്നു പറഞ്ഞ് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. കൊടിഞ്ഞി സ്വദേശിയായ മുഹമ്മദ് റിയാസിന്റെ പരാതിപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് താനൂര്‍ സ്വദേശിയായ ഹനീഫ(49)യെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്.

സ്ഥലവും പെട്രോള്‍ പമ്പ് ലൈസന്‍സും കാണിച്ച ശേഷമാണ് ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് ആളുകള ഇതിലേക്ക് പാര്‍ട്‌നര്‍മാരായി ചേര്‍ക്കുന്നത്. തുടക്കത്തില്‍ മൂന്നോ നാലോ മാസം ലാഭവിഹിതം കൊടുത്ത ശേഷം പിന്നീട് ലാഭവിഹിതമോ മുതലോ തിരികെ കൊടുക്കാതെ മുങ്ങി നടക്കുന്നതാണ് പ്രതിയുടെ രീതി.

നിലവില്‍ പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ അഞ്ച് പേരില്‍ നിന്നായി ഒരു കോടിയോളം രൂപ ചതി ചെയ്ത് കൈവശപ്പെടുത്തിയതായി പരാതിയുണ്ട്.

അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

പരപ്പനങ്ങാടി അഡി.എസ്‌ഐ മുരളീധരന്‍, പോലിസുകാരായ രാജേഷ്, ആല്‍ബിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കേസില്‍ കൂടുതല്‍ പ്രതികളുടെ പങ്കാളിത്തത്തെക്കുറിച്ച് പോലിസ് അന്വേഷിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it