Latest News

എസ്ബിഐയുടെ പേരില്‍ തട്ടിപ്പ്; വഞ്ചിക്കപ്പെടരുതെന്ന് ബാങ്ക് അധികൃതര്‍

എസ്ബിഐ ലോട്ടറി, സൗജന്യ സമ്മാനം എന്ന പേരില്‍ ഒരു സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എസ്ബിഐയുടെ പേരില്‍ തട്ടിപ്പ്; വഞ്ചിക്കപ്പെടരുതെന്ന് ബാങ്ക് അധികൃതര്‍
X

ന്യൂഡല്‍ഹി: ലോട്ടറി സ്‌കീം അവതിരിപ്പിച്ചുവെന്ന തരത്തില്‍ എസ്ബിഐയുടെ പേരില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ കുടുങ്ങി വഞ്ചിതരാകരുതെന്ന് അധികൃതര്‍ അറിയിച്ചു. സന്ദേശത്തില്‍ പറയുന്നത് പോലുള്ള ലോട്ടറി സ്‌കീമോ സൗജന്യ സമ്മാനങ്ങളോ എസ്ബിഐ നല്‍കുന്നില്ല എന്നും ബാങ്ക് ട്വിറ്റിലൂടെ അറിയിച്ചു.


എസ്ബിഐ ലോട്ടറി, സൗജന്യ സമ്മാനം എന്ന പേരില്‍ ഒരു സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലോട്ടറി സ്‌കീമിനു പുറമേ സൗജന്യമായി സമ്മാനങ്ങളും നല്‍കുന്നു പറഞ്ഞാണ് പ്രചാരണം. ഇത് വിശ്വസിച്ച് സന്ദേശതോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ എസ്ബിഐയുമായി ഒരു ബന്ധവും ഇല്ലാത്ത പേജിലാണ് എത്തുക. സ്വകാര്യ വിവരങ്ങള്‍ ചേദിക്കുന്നതാണ് ഈ പേജ്. ഇതിലൂടെ ഇടപാടുകാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനാണ് ശ്രമം. ബാങ്ക് വിവരങ്ങളോ ഒടിപി പോലുള്ള സ്വകാര്യ വിവാവരങ്ങളോ ഒരിക്കലും ആരുമായും പങ്കുവയ്ക്കരുതെന്നും എസ്ബിഐ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.




Next Story

RELATED STORIES

Share it