Latest News

പൊതുമരാമത്ത് കരാറുകാരനാണെന്ന വ്യാജേന സിമന്റ് കടത്തിയ യുവാവ് അറസ്റ്റില്‍

കടയ്ക്കലിലെ സിമന്റ് വ്യാപാരിയില്‍ നിന്നും ഇയാള്‍ സമാനമായ രീതിയില്‍ നാലുലക്ഷം രൂപയുടെ സിമന്റ് കടത്തികൊണ്ടു പോയതായി പരാതി നിലവിലുണ്ട്.

പൊതുമരാമത്ത് കരാറുകാരനാണെന്ന വ്യാജേന സിമന്റ് കടത്തിയ യുവാവ് അറസ്റ്റില്‍
X

കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കരാറുകാരന്‍ എന്ന വ്യാജേനെ ഹോള്‍സെയില്‍ സിമന്റ് വ്യാപാരികളെ കബളിപ്പിച്ചു സിമന്റ് കടത്തിക്കൊണ്ടുപോയി മറിച്ചു വില്‍പ്പന നടത്തുന്നയാളെ കടയ്ക്കല്‍ പോലിസ് അറസ്റ്റ് ചെയ്തു. ചിതറ കാരറക്കുന്ന് സ്വദേശി അഖിലി(32)നെയാണ് ഇന്ന് രാവിലെ കടയ്ക്കല്‍ സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.

ഇയാള്‍ പൊതുമരാമത്ത് കരാറുകാരനായും, കെട്ടിടനിര്‍മാണ കരാറുക്കാരനായും സ്വയം പരാജയപ്പെടുത്തി ആഡംബര വാഹനത്തിലെത്തിയാണ് വ്യാപാരികളെ കമ്പിളിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം കാരാളി കോണത്ത് ഉള്ള ഹോള്‍സെയില്‍ വ്യാപാരിയായ ഷിയാസിനോട് കോട്ടപ്പുറം കെട്ടിടം പണി നടക്കുന്ന സൈറ്റിലേക്ക് 180 ചാക്ക് സിമന്റ് ആവശ്യപ്പെട്ടു. സാധനം സൈറ്റില്‍ എത്തിയാലുടന്‍ വാഹനത്തില്‍ പൈസ നല്‍കാമെന്ന് ഉറപ്പിന്‍മേലാണ് വ്യാപാരി സാധനം എത്തിച്ചത്. കോട്ടപ്പുറം സൈറ്റില്‍ എത്തിച്ച സാധനം ഇറക്കി കഴിഞ്ഞു ഇയാളോട് പൈസ ആവശ്യപ്പെട്ടപ്പോള്‍ മുതലാളിക്ക് പൈസ നേരിട്ട് നല്‍കാമെന്ന് ഇയാള്‍ െ്രെഡവറെ അറിയിച്ചു. സിമന്റ് വന്ന വാഹനം മടങ്ങിപ്പോയ ഉടന്‍ മൂന്ന് പിക്ക് അപ്പുകള്‍ വിളിച്ചുവരുത്തി കോട്ടപ്പുറത്തുള്ള ലോഡിങ് തൊഴിലാളികളെക്കൊണ്ട് ലോഡ് കയറ്റി പാങ്ങോട് ഉള്ള മറ്റൊരു കടയില്‍ കൊണ്ടുപോയി ഇയാള്‍ മറിച്ചുവിറ്റു.

പണം ലഭിക്കാതിരുന്ന ഹോള്‍സെയില്‍ വ്യാപാരിയായ ഷിയാസ് ഫോണില്‍ അഖിലുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഫോണെടുത്തില്ല. വ്യാപരി ഉടന്‍തന്നെ ഈ സൈറ്റില്‍ എത്തിയപ്പോള്‍ ഇവിടെ സിമന്റ് ഉണ്ടായിരുന്നില്ല. വീടിന്റെ ഉടമസ്ഥനായ അബുവിനു അഖിലുമായി യാതൊരു ബന്ധവും ഇല്ല എന്ന് അറിയിച്ചതിനെ തുടര്‍ന്ന് വ്യാപാരി കടയ്ക്കല്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതി അന്വേഷിച്ച പോലിസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ ഇയാള്‍ സമാനമായി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലിസിന് വിവരം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ സിമന്റ് വിറ്റ പാങ്ങോട് നിന്നും 80 ചക്കു സിമന്റ് പോലിസ് പിടിച്ചെടുത്തു. കാറും മെബൈയില്‍ ഫോണും 31,000 രൂപയും ഇയാളില്‍ നിന്ന് പോലിസ് പിടിച്ചെടുത്തു. കടയ്ക്കലിലെ സിമന്റ് വ്യാപാരിയില്‍ നിന്നും ഇയാള്‍ സമാനമായ രീതിയില്‍ നാലുലക്ഷം രൂപയുടെ സിമന്റ് കടത്തികൊണ്ടു പോയതായി പരാതി നിലവിലുണ്ട്. അഖിലിനെ കോടതിയില്‍ ഹാജരാക്കി 15 ദിവസത്തേക്ക് റിമാന്റ് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it