Latest News

മുംബൈയില്‍ നാല് നില കെട്ടിടം തകര്‍ന്നു; ഒരു മരണം; 12 പേരെ പുറത്തെത്തിച്ചു; നിരവധിപേര്‍ കുടുങ്ങിയതായി സംശയം

മുംബൈയില്‍ നാല് നില കെട്ടിടം തകര്‍ന്നു; ഒരു മരണം; 12 പേരെ പുറത്തെത്തിച്ചു; നിരവധിപേര്‍ കുടുങ്ങിയതായി സംശയം
X

മുംബൈ: മുംബൈയിലെ കുര്‍ളയില്‍ ഇന്നലെ അര്‍ധരാത്രി റെസിഡന്‍ഷ്യല്‍ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. 10ഓളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. 12 പേരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചതായി ദുരന്ത നിവാരണ സേന അറിയിച്ചു.

കുര്‍ളയില്‍ നായിക് നഗര്‍ സൊസൈറ്റിയിലെ റസിഡന്‍ഷ്യല്‍ കെട്ടിടമാണ് തകര്‍ന്നുവീണത്.

പരിക്കേറ്റവരെ ഘോട്‌കോപ്പര്‍, സിയാന്‍ എന്നിവിടങ്ങളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ മറ്റാരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.

20-22 പേര്‍ കുടുങ്ങിയതായി പ്രദേശവാസികള്‍ പറയുന്നു.

രാത്രി 11.30ഓടെയാണ് കെട്ടിടം തകര്‍ന്ന വിവരം പുറത്തറിഞ്ഞത്.

Next Story

RELATED STORIES

Share it