തമിഴ്‌നാട്ടില്‍ സാരി വിതരണത്തിനിടെ തിരക്കില്‍പ്പെട്ട് നാലുപേര്‍ മരിച്ചു
BY NSH4 Feb 2023 3:45 PM GMT

X
NSH4 Feb 2023 3:45 PM GMT
ചെന്നൈ: തൈപ്പൂയ മഹോത്സവ ആഘോഷങ്ങള്‍ക്കിടെ സൗജന്യ സാരി വിതരണം നടത്തുന്ന വ്യാപാരസ്ഥാപനത്തിന് സമീപത്തുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് നാല് സ്ത്രീകള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടിയിലാണ് അപകടം സംഭവിച്ചത്.
സ്വകാര്യ വ്യാപാര സ്ഥാപനം നല്‍കുന്ന സൗജന്യസാരിക്കായുള്ള ടോക്കണ്‍ കൗണ്ടറിന് സമീപത്ത് രാവിലെ മുതല്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കില്‍പ്പെട്ട് 16 സ്ത്രീകള്‍ ബോധരഹിതരായി വീണു. പരിക്കേറ്റവരെ വാണിയമ്പാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാല് സ്ത്രീകളുടെ ജീവന്‍ നഷ്ടമാവുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ച പോലിസ്, ടോക്കണ്‍ വിതരണം നടത്തിയ സ്ഥാപനത്തിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തു.
Next Story
RELATED STORIES
ഡല്ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര് സ്കെയിലില്...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന് ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്ഫ് രാജ്യങ്ങളില് വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര് ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്
21 March 2023 1:48 PM GMTവാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്ണാടകയില് മുതിര്ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്ഗ്രസിലേക്ക്
21 March 2023 9:58 AM GMT