Latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 4 പേര്‍ കൂടി അറസ്റ്റില്‍

ഇതോടെ കേസില്‍ 11 പേര്‍ പിടിയിലായി. പ്രതികളെയെല്ലാം പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 4 പേര്‍ കൂടി അറസ്റ്റില്‍
X

തൃശൂര്‍: ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 4 പേര്‍ കൂടി അറസ്റ്റില്‍. ആളൂര്‍ പൊരുന്നംകുന്ന് തറയില്‍ കരുമാടി എന്ന അരുണ്‍ (29), വെള്ളാഞ്ചിറ കാടുവെട്ടി മണികണ്ഠന്‍(30), മാനാട്ടുകുന്ന് പടിഞ്ഞാറേയില്‍ കണ്ണന്‍ എന്ന ഉണ്ണികൃഷ്ണന്‍(49), നോര്‍ത്ത് ചാലക്കുടി പുതിയ വീട്ടില്‍ കബീര്‍ (54), എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ 11 പേര്‍ പിടിയിലായി. പ്രതികളെയെല്ലാം പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.


തിരുചിറപ്പള്ളിയിലേക്കു കടക്കാനായി എത്തിയ നാലാം പ്രതി മണികണ്ഠനെ ഇന്നലെ അര്‍ദ്ധരാത്രി ചാലക്കുടി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും മഫ്തിയിലെത്തിയ പോലീസ് സംഘം തന്ത്രപരമായി കുടുക്കുകയായിരുന്നു. കയ്യില്‍ വിലങ്ങ് വീണപ്പോഴാണ് പ്ലാറ്റ്‌ഫോമിലെ ബഞ്ചില്‍ തന്റെ അരികിലിരുന്ന് ചായ കുടിച്ചത് പോലീസുകാരായിരുന്നെന്ന് മണികണ്ഠന്‍ അറിയുന്നത്.


അരുണിനെ ചാലക്കുടി സൗത്തില്‍ നിന്നും കബീറിനെ മാര്‍ക്കറ്റ് പരിസരത്ത് നിന്നും ഉണ്ണികൃഷ്ണനെ ആളൂര്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അരുണ്‍ ചാലക്കുടി, കൊടകര സ്‌റ്റേഷനുകളിലായി കഞ്ചാവ് കേസ്സിലും പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഒന്നാം പ്രതിയടക്കം ഏഴുപേര്‍ ഇന്നലെ പിടിയിലായിരുന്നു.




Next Story

RELATED STORIES

Share it