Latest News

മദീനക്കു സമീപം വാഹനാപകടം; മലയാളി കുടുംബത്തിലെ നാലുപേര്‍ മരിച്ചു

മദീനക്കു സമീപം വാഹനാപകടം; മലയാളി കുടുംബത്തിലെ നാലുപേര്‍ മരിച്ചു
X

മദീന: ശനിയാഴ്ച വൈകീട്ട് മദീനക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ നാലുപേര്‍ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍(52), ഭാര്യ തസ്ന തോടേങ്ങല്‍(40), മകന്‍ നടുവത്ത് കളത്തില്‍ ആദില്‍(14), ജലീലിന്റ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍(73)എന്നിവരാണ് മരിച്ചത്.

ജിദ്ദയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ജലീലും കുടുംബവും മദീന സന്ദര്‍ശനത്തിന് പുറപ്പെട്ടതാണ്. കുടുംബം സഞ്ചരിച്ച ജിഎംസി വാഹനത്തില്‍ ഏഴു പേര്‍ ഉണ്ടായിരുന്നു. അബ്ദുല്‍ ജലീലിന്റെ മറ്റു മക്കളായ അയിഷ(15)മദീന കിങ് ഫഹദ് ആശുപത്രിയിലും ഹാദിയ(9), നൂറ(7)എന്നിവര്‍ സൗദി ജര്‍മന്‍ ആശുപത്രിയിലും ചികില്‍സയിലാണ്.

കുടുംബം സഞ്ചരിച്ച വാഹനം തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ജിദ്ദ-മദീന റോഡില്‍ വാദി ഫറഹ എന്ന സ്ഥലത്തു വെച്ചായിരുന്നു അപകടം. വര്‍ഷങ്ങളായി ജിദ്ദയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ജലീലിന്റെ കുടുംബം സന്ദര്‍ശന വിസയില്‍ ജിദ്ദയിലെത്തിയതാണ്. ഉമ്മ മൈമൂനത്ത് ഉംറ വിസയിലും. സകുടുംബം മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. മദീന കെഎംസിസി നേതാക്കളായ ഷഫീഖ്, ജലീല്‍, ഹഫ്സി, റഫീഖ്, മുബാറക്ക് എന്നിവര്‍ തുടര്‍ നടപടികള്‍ ചെയ്തുവരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it