പുത്തന്‍ചിറയില്‍ തെരുവ്നായയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്
മാള: പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് മങ്കിടി, കാരാമ്പ്ര പ്രദേശത്ത് തെരുവ്നായയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്. വിളക്കത്തറ മണികണ്ഠന്റെ മകന് ജീവന് (17), അമ്പാട്ട് ഗോപിനാഥന്റെ ഭാര്യ തങ്കമണി (79), താഴത്തുവീട്ടില്‍ ശ്രീധരന്റെ ഭാര്യ മാലിനി (79), മരോട്ടിക്കല്‍ ശ്രീധരന്റെ ഭാര്യ ലീല (80) എന്നിവരെ പരിക്കുകളോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏഴാപ്പിള്ളി അനൂപിന്റെ മകള്‍ നിര്മാല്യയെ നായ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും സമീപവാസികളുടെ അവസോരിചിതമായ ഇടപെലില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ 10ന് ശേഷമാണ് അര കിലോമീറ്റര്‍ ദൂരത്തില്‍ തെരുവ്നായയുടെ ആക്രമണംനടന്നത്. ലീല, മാലിനി എന്നിവരെ വീടിന്റെ വരാന്തയില്‍ നിന്ന സമയത്താണ് ആക്രമിച്ചത്. തങ്കമണിയെ ത്രിച്ചക്രപുരം ക്ഷേത്രത്തില്‍ തൊഴുതുകൊണ്ട് നില്‍ക്കെയാണ് ആക്രമിച്ചത്. വഴിയില്‍ നിന്ന സമയത്താണ് ജീവന് ആക്രമണം നേരിടേണ്ടിവന്നത്.
തെരുവ്നായയെ നാട്ടുകാര്‍ പിടികൂടി സ്രവം പരിശോധനക്ക് അയച്ചു. തെരുവ്നായ്ക്കളുടെ വിഹാരരംഗമായി മാറിയ നിരവധിയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ഭയചകിതരായി മാത്രമേ സഞ്ചരിക്കാനാകുന്നുള്ളൂ. ഇതിനെതിരെ അധികാര കേന്ദ്രങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
RELATED STORIES
കരിങ്കല്‍ ക്വാറിയിലെ കുളത്തില്‍ കുട്ടികള്‍ മീൻ പിടിക്കാനെത്തി;...
2 May 2024 8:43 AM GMTലൈംഗികാതിക്രമ പരാതി: പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് ...
2 May 2024 8:41 AM GMTഇന്ത്യയില്‍ കൊവിഡ് വാക്സീന് സ്വീകരിക്കുന്നവര്‍ക്ക് നല്കുന്ന...
2 May 2024 8:40 AM GMTറഹീമിന്റെ മോചനം ലക്ഷ്യത്തിലേക്ക്; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കോടതി...
2 May 2024 7:50 AM GMTയുഎഇയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു; വൈകിട്ട് വരെ മഴ തുടരും
2 May 2024 4:55 AM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMT