Latest News

നാല് ബില്ലുകള്‍ പാസ്സാക്കി; രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

നാല് ബില്ലുകള്‍ പാസ്സാക്കി; രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
X

ന്യൂഡല്‍ഹി: നാല് ബില്ലുകള്‍ കൂടി പാസ്സാക്കിയ ശേഷം ബുധനാഴ്ച രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഷെഡ്യൂള്‍ അനുസരിച്ച് സമ്മേളനം അവസാനിക്കാന്‍ രണ്ട് ദിവസം കൂടി ബാക്കിയിരിക്കെയാണ് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്.

ഒബിസി പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശം നല്‍കുന്ന ഭരണഘടനാ ഭേദഗതി ബില്ല്, ഇന്‍ഷുറന്‍സ് മേഖലയില്‍ സ്വകാര്യമേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന തരത്തില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്ന ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ് (ദേശസാല്‍ക്കരണം)ഭദേഗതി ബില്ല്, 2021, എന്നിവയാണ് പാസ്സാക്കിയവയില്‍ പ്രധാന ബില്ലുകള്‍.

രണ്ടാമത്തെ ബില്ല് ധനമന്ത്രി നിര്‍മല സീതാരാമനാണ് അവതരിപ്പിച്ചത്. ബില്ലവതരണത്തിനുടയില്‍ ഒരുപാട് അനിഷ്ടസംഭവങ്ങളുണ്ടായി. അംഗങ്ങള്‍ പേപ്പറുകള്‍ വലിച്ചുകീറുന്ന സംഭവങ്ങളും അരങ്ങേറി. ഒരു ഘട്ടത്തില്‍ അംഗങ്ങള്‍ നടത്തുളത്തിലേക്ക് ഇറങ്ങുകയും ചെയ്തു.

സഭ അനിശ്ചിതമായി പിരിയും മുമ്പ് രണ്ട് തവണ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഹോമിയോപ്പതി ഭേദഗതി ബില്ല്, 2021, നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഇന്ത്യന്‍ മെഡിസിന്‍ ഭേദഗതി ബില്ല്, 2021 എന്നിവയാണ് പാസ്സാക്കിയ മറ്റ് രണ്ട് ബില്ലുകള്‍. ഭരണഘടനാ ഭേദഗതി നിയമത്തോട് മാത്രമാണ് പ്രതിപക്ഷം സഹകരിച്ചത്. ആ ബില്ല് ഐകകണ്‌ഠ്യേന പാസ്സായി.

ജൂലൈ 19നാണ് വര്‍ഷകാല സമ്മേളനം തുടങ്ങിയത്.

Next Story

RELATED STORIES

Share it