Latest News

കര്‍ണാടകയില്‍ മുസ് ലിംപള്ളിയിലേക്ക് ചെരുപ്പേറ്; നാല് പേരെ അറസ്റ്റ് ചെയ്തു

കര്‍ണാടകയില്‍ മുസ് ലിംപള്ളിയിലേക്ക് ചെരുപ്പേറ്; നാല് പേരെ അറസ്റ്റ് ചെയ്തു
X

ബല്ലാരി: കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ ഗണേശോല്‍സവ ഘോഷയാത്രയില്‍നിന്ന് മുസ് ലിം പള്ളിയിലേക്ക് ചെരുപ്പ് വലിച്ചെറിഞ്ഞവരെ അറസ്റ്റ് ചെയ്തു. സെപ്തംബര്‍ 10ാം തിയ്യതി നടന്ന ഘോഷയാത്രയില്‍നിന്നാണ് നാല് പേര്‍ പള്ളിയിലേക്ക് ചെരുപ്പെറിഞ്ഞത്.

ആക്രമണം നടത്തിയവരെ ആദ്യം തിരിച്ചറിഞ്ഞില്ലെങ്കിലും പിന്നീട് വീഡിയോ ദൃശ്യങ്ങള്‍ കണ്ടാണ് പ്രതികളെ പിടികൂടിയത്.

നിതീഷ് കുമാര്‍, ഭിമണ്ണ, അശോക്, അഞ്ജനേയലു എന്നിവരാണ് പ്രതികളെന്ന് ബല്ലാരി എസ്പി സയ്ദലു അടവത്ത് പറഞ്ഞു.

ചെരുപ്പെറിയുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സാമൂഹികമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പോലിസ് അറിയിച്ചു.

ആവശ്യമായ നിയമനടപടികള്‍ കൈക്കൊണ്ടതായി അഡീഷനല്‍ ഡിജിപി അലോക് കുമാറും ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it