Latest News

അഫ്ഗാന്‍ കാവല്‍ സര്‍ക്കാരിന്റെ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച് മുന്‍ വൈസ് പ്രസിഡന്റ് വി പി അംറുല്ല സലേഹ്

അഫ്ഗാന്‍ കാവല്‍ സര്‍ക്കാരിന്റെ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച് മുന്‍ വൈസ് പ്രസിഡന്റ് വി പി അംറുല്ല സലേഹ്
X

കാബൂള്‍: അഫ്ഗാന്‍ കാവല്‍ സര്‍ക്കാരിന്റെ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച് മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്റ് വി പി അംറുല്ല സലേഹ്. ട്വിറ്ററിലൂടെയാണ് മുന്‍ വൈസ് പ്രസിഡന്റ് പ്രഖ്യാപനം. പ്രസിഡന്റിന്റെ അഭാവത്തിലോ, രാജിവച്ചു പോവുകയാണെങ്കിലോ പകരം വൈസ് പ്രസിഡന്റിനാണ് ചുമതലയെന്ന ഭരണഘടനയിലെ വകുപ്പുകള്‍ സൂചിപ്പിച്ചുകൊണ്ടാണ് സലേഹിന്റെ ട്വീറ്റ്.

ആദ്യ വൈസ് പ്രസിഡന്റ് സ്വാഭാവികമായും പ്രസിഡന്റാവുമെന്ന് അദ്ദേഹം പറയുന്നു.

താനിപ്പോള്‍ അഫ്ഗാനിസ്താനിലുണ്ടെന്നും രാജ്യത്തിന്റെ നിയമാനുസൃതമായ പ്രസിഡന്റ് താനാണെന്നും അദ്ദേഹം ട്വിറ്ററില്‍ അവകാശപ്പെട്ടു.

താലിബാന്‍ രാജ്യം പിടിച്ചെടുത്തെന്ന അവകാശവാദം അദ്ദേഹം നിഷേധിച്ചു. അഹ്മദ് ഷാ മസൂദിനെ വഞ്ചിക്കില്ലെന്നും അദ്ദേഹത്തെ ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. താലിബാനെതിരേ പോരാടാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

1979-1989 കാലത്തെ സോവിയറ്റ് അധിനിവേശക്കാലത്ത് അതിനെതിരേ പോരാടിയ ആളാണ് ഷാ മഹൂദ്.

Next Story

RELATED STORIES

Share it